പാലക്കാട്: ഗ്രാമ സ്വരാജ് അഭിയാെൻറ ഭാഗമായി ഏപ്രിൽ 20ന് ഉജ്ജ്വല ദിവസമായി ആചരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗ്രാമീണ ജനതയുടെ ഇടയിൽ സുരക്ഷിതവും സ്ഥിരവുമായ എൽ.പി.ജി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സമാന സമൂഹങ്ങളുടെ ആശയവിനിമയത്തിന് വേദിയൊരുക്കുക എന്നതാണ് ഉജ്ജ്വല ദിവസ് ആചരിക്കുന്നതിെൻറ ലക്ഷ്യം. പൊതുമേഖല സ്ഥാപനങ്ങളായ ഓയിൽ മാർക്കറ്റിങ് കമ്പനികളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉജ്ജ്വല ദിവസിൽ രാജ്യത്താകമാനം 15,000 എൽ.പി.ജി പഞ്ചായത്തുകൾ നടത്തും. ജില്ലയിൽ 43 എൽ.പി.ജി പഞ്ചായത്തുകളാണ് നടപ്പാക്കുക. അനുഭവങ്ങൾ പങ്കുവെക്കുക, സുരക്ഷിതവും സുസ്ഥിരവുമായ എൽ.പി.ജി ഉപയോഗം പ്രോത്സാഹിപ്പിക്കുക, പരമാവധി അംഗങ്ങളെ പദ്ധതിയിൽ അംഗമാക്കുക എന്നിവയാണ് എൽ.പി.ജി പഞ്ചായത്തുകളുടെ ഉദ്ദേശ്യങ്ങളെന്ന് ജില്ല നോഡൽ ഓഫിസർ ആർ. മലർമിഴി പറഞ്ഞു. പട്ടഞ്ചേരി, കോട്ടായി ഒന്ന്, രണ്ട്, തേങ്കുറുശ്ശി എന്നിവിടങ്ങളിലാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ നേതൃത്വത്തിൽ എൽ.പി.ജി പഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്. സ്ത്രീസുരക്ഷ ഓഫിസർ ജെ. പ്രമീളകുമാരി, ജോബി മാത്യു എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.