ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ . കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ വെള്ളിയാഴ്ച ചേർന്ന ഉദ്യോഗസ്ഥതല ചർച്ചയിലാണ് തീരുമാനം. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തെത്തുടർന്ന് 17ന് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ബബിതയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. പഞ്ചായത്തിലെ 1,18 വാർഡുകളായ സൂര്യപാറ, അത്തിക്കോട് എന്നിവിടങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. കുന്നക്കാട്ടുപതിയിൽനിന്ന് മൂങ്കിൽമട കുടിവെള്ള പദ്ധതിയിലെത്തുന്ന വെള്ളം നിലവിൽനേരിട്ട് വിതരണം നടത്തുകയാണ് ചെയ്യുന്നത്. പല ഭാഗങ്ങളിലും വെള്ളം ആവശ്യത്തിന് എത്താറില്ല. ഇതിന് പരിഹാരമായി നാല് മണിക്കൂറോളം കൂടുതൽ പമ്പിങ് നടത്തി ജലസംഭരണിയിലേക്ക് വെള്ളം നിറച്ചും നേരിട്ടും പമ്പ് ചെയ്യാൻ ധാരണയായി. കൊഴിഞ്ഞാമ്പാറയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഷെഡ്യൂൾ പ്രകാരമാണ് ജലവിതരണം നടത്തിവന്നിരുന്നത്. കൂടുതൽ സമയം പമ്പിങ് നടത്തുന്നതോടെ അത്തിക്കോട്, സൂര്യ പാറ ഭാഗങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവും. സാധാരണ പുലർച്ച രണ്ടുമുതലാണ് പമ്പിങ് ആരംഭിക്കുക. ഇത് ഇനി രാത്രി 11ന് തന്നെ ആരംഭിക്കും. കുന്നങ്കാട്ടുപതിയിൽനിന്ന് 25 വർഷം മുമ്പത്തെ ആവശ്യത്തിനനുസരിച്ച് സ്ഥാപിച്ച പൈപ്പ് ലൈനിലൂടെയാണ് ഇപ്പോഴും ജലവിതരണം നടത്തുന്നത്. ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതാണ് നിലവിലെ ജല പ്രതിസന്ധിക്ക് കാരണമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ ജയചന്ദ്രൻ പറഞ്ഞു. മൂങ്കിൽ മടയിൽനിന്ന് പുതിയ പൈപ്പ് സ്ഥാപിച്ച് ജലവിതരണം നടത്തുന്നതിനുള്ള നിർമാണ പ്രവൃത്തികൾ പുരോഗമിച്ചുവരികയാണെന്നും ഇത് പൂർത്തിയാവുന്നതോടെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനാവുമെന്ന് എം.എൽ.എ കെ. കൃഷ്ണൻകുട്ടി പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് ജീവനക്കാരും മെംബർമാരും പങ്കെടുത്തു. യോഗത്തിൽനിന്ന് കോൺഗ്രസ് വിട്ടുനിന്നു ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് വിളിച്ചുചേർത്ത യോഗത്തിൽനിന്ന് കോൺഗ്രസ് വിട്ടുനിന്നു. ജലപ്രശ്നത്തിെൻറ പേരിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി എം. സതീഷ് പറഞ്ഞു. സർവകക്ഷി യോഗത്തിന് മുമ്പ് നടന്ന ഉദ്യോഗസ്ഥതല ചർച്ചയിൽ ജലവിതരണം കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടും ഹർത്താലുമായി മുന്നോട്ടുപോവുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കെ. കൃഷ്ണൻകുട്ടി എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. ബബിത, കെ. ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ചന്ദ്രൻ, വിജയാനന്ദൻ, വിജയകുമാർ, നിലാവർണീസ, ബെൻസി ആസാദ്, ജെറോസ സജീവ്, ബി.ജെ.പി േനതാക്കളായ കെ. പ്രഭാകരൻ, പി. വിജിത്രൻ, മണികുമാർ, രാധാകൃഷ്ണൻ, സെയ്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.