കുഴൽമന്ദം: ചക്കയെ സംസ്ഥാന ഫലമായി സർക്കാർ പ്രഖ്യാപിച്ചിട്ടും രക്ഷയില്ല. കേരളത്തിലെ ചക്കക്കാലം കുറഞ്ഞ വിലയ്ക്ക് ഇതര സംസ്ഥാനത്തേക്ക് ലോറികയറുകയാണ്. ശരാശരി 10 കിലോ തൂക്കം വരുന്ന ചക്കക്ക് ഇടനിലക്കാർ വെറും 25 രൂപ മാത്രമാണ് നൽകുന്നത്. തമിഴ്നാട്ടിലേക്ക് കടത്തുന്ന ചക്ക അവിടെ വിൽക്കുന്നതാകട്ടെ പത്തിരട്ടി അധികം വിലയിലും. ലോഡ് കണക്കിന് ചക്കയാണ് പ്രതിദിനം കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്. നാട്ടിൽ പുറങ്ങളിൽനിന്നാണ് തുച്ഛവിലയ്ക്ക് ഇടനിലക്കാർ ചക്ക ശേഖരിക്കുന്നത്. ചിലർ സൗജന്യമായും ഇടനില കച്ചവടക്കാർക്ക് നൽകുന്നുണ്ട്. പഴുത്ത ചക്കയോട് പുതിയ തലമുറക്ക് താൽപര്യമില്ല എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ചക്ക അർബുദത്തിനും പ്രമേഹത്തിനും ഔഷധമാണെന്ന പ്രചാരണം ശക്തമായതോടെ ആവശ്യം വർധിച്ചിട്ടുണ്ട്. ദിനംപ്രതി നിരവധി പുതിയ മൂല്യവർധിത ഉൽപന്നങ്ങളാണ് പുറത്തിറങ്ങുന്നതും. നഗരങ്ങളിൽ ചക്ക ഫെസ്റ്റുകൾ സംഘടിപ്പിക്കുന്ന പ്രവണതയും വർധിക്കുന്നു. എന്നാൽ, ഇതെല്ലാം നഗരങ്ങളിൽ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ ചക്കക്ക് അത്ര വിപണി മൂല്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.