കരിപ്പൂരിൽനിന്ന്​ കൂടുതൽ സർവിസ്​ വേണം ^പി.കെ. കുഞ്ഞാലിക്കുട്ടി

കരിപ്പൂരിൽനിന്ന് കൂടുതൽ സർവിസ് വേണം -പി.കെ. കുഞ്ഞാലിക്കുട്ടി കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തി​െൻറ 30ാം വാർഷികാഘോഷ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. വിവിധ രാജ്യങ്ങളിലേക്ക് കൂടുതൽ സർവിസുകൾ കരിപ്പൂരിൽനിന്ന് ആരംഭിക്കേണ്ടതുണ്ടെന്നും 30 വർഷം പൂർത്തിയാകുേമ്പാൾ പൂർണമായും അന്താരാഷ്ട്ര വിമാനത്താവളമായി കരിപ്പൂർ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, കൊണ്ടോട്ടി നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി, എ.കെ.എ. നസീർ, കെ.എം. ബഷീർ, ഹസൻ തിക്കോടി, പി.വി. ഗംഗാധരൻ, പി.വി. നിധീഷ് തുടങ്ങിയവർ സംസാരിച്ചു. ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ സ്വാഗതവും കെ. ഹരിദാസ് നന്ദിയും പറഞ്ഞു. 1988ലുണ്ടായിരുന്ന ജീവനക്കാരെയും എയർപോർട്ട് അതോറിറ്റിയിൽനിന്ന് വിരമിച്ചവരെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.