മത്സ്യബന്ധന ബോട്ട് കടലിൽ മുങ്ങി

പൊന്നാനി: കാറ്റിലും ശക്തമായ തിരയിലും പെട്ട് പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മുങ്ങി. വ്യാഴാഴ്ച രാത്രിയോടെ മത്സ്യബന്ധനം കഴിഞ്ഞ് വരികയായിരുന്ന പൊന്നാനി സ്വദേശി ആല്യാമാക്കാനകത്ത് ജറീബി​െൻറ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിപ്പെട്ടത്. താനൂരിൽനിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. ശക്തമായ കാറ്റിലും തിരയിലും പെട്ട് ആടിയുലയുകയും അടിഭാഗത്തെ പലകയിളകി ബോട്ടിനകത്തേക്ക് വെള്ളം കയറുകയുമായിരുന്നു. അഞ്ച് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പൊന്നാനി സ്വദേശികളായ ഹാജിയാരകത്ത് കാദർകുട്ടി, പുത്തൻപുരയിൽ സലാം, പുതുപൊന്നാനി സ്വദേശി അബ്ദുല്ലക്കുട്ടി, ഇതര സംസ്ഥാനക്കാരായ ടോർവിൻ, സിക്കന്ദർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ മറ്റ് ബോട്ടുകളിലുള്ളവർ രക്ഷിച്ച് കരക്കെത്തിച്ചു. ചാലിയത്തുനിന്ന് മുങ്ങൽ വിദഗ്ധരെത്തി ബോട്ട് കെട്ടിവലിച്ച് പൊന്നാനി ഹാർബറിലേക്ക് കൊണ്ടുവന്നു. അപകടത്തിൽ വലയും മത്സ്യവും നഷ്ടമായി. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.