പാർക്കിങ്ങിന്​ കരിപ്പൂരിൽ സ്ഥലപരിമിതിയുള്ളതായി ഡയറക്​ടർ

കൊണ്ടോട്ടി: വിമാനത്താവളത്തിൽ തിരക്കേറിയ സമയത്ത് വാഹനങ്ങളുടെ പാർക്കിങ്ങിന് പ്രയാസം അനുഭവപ്പെടുന്നുണ്ടെന്ന് വിമാനത്താവള ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ. വിമാനത്താവളത്തി​െൻറ 30ാം വാർഷികാഘോഷത്തി​െൻറ ഉദ്ഘാടന ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. പ്രശ്നം പരിഹരിക്കാൻ 15 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകണമെന്ന് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജല അേതാറിറ്റിക്ക് ആറ് കോടി രൂപ നൽകിയിട്ടുണ്ടെങ്കിലും വേനൽക്കാലത്ത് വെള്ളം ലഭ്യമായിട്ടില്ലെന്നും ഡയറക്ടർ പറഞ്ഞു. അതേസമയം, വിമാനത്താവളത്തിന് ചീക്കോട് പദ്ധതിയിൽനിന്ന് വെള്ളം നൽകാൻ നഗരസഭ എതിരല്ലെന്ന് കൊണ്ടോട്ടി നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി പ്രതികരിച്ചു. പദ്ധതിയിൽനിന്നും മറ്റും പഞ്ചായത്തുകൾക്കും നഗരസഭക്കും വെള്ളം നൽകുന്നതിനൊപ്പം വിമാനത്താവളത്തിനും നൽകണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഫയർ സ്റ്റേഷൻ കൊണ്ടോട്ടി: കരിപ്പൂരിലെ എയർപോർട്ട് അതോറിറ്റിയുടെ കീഴിലെ അഗ്നിശമന സേന വിഭാഗത്തിന് പുതിയ ഫയർ സ്റ്റേഷൻ. ഇതി​െൻറ നിർമാണത്തിന് സ്ഥലം ആവശ്യപ്പെട്ട് അതോറിറ്റി സമീപിച്ചിരുന്നതായി ടി.വി. ഇബ്രാഹിം എം.എൽ.എ പറഞ്ഞു. വിമാനത്താവളത്തിന് സമീപം സ്ഥലമുള്ള കൊയപ്പത്തൊടി ട്രസ്റ്റ് ഭാരവാഹികളോട് സംസാരിച്ചിരുന്നതായും 50 സ​െൻറ് സ്ഥലം സൗജന്യമായി വിട്ടുനൽകുന്ന വിഷയം ചർച്ച ചെയ്തിട്ടുെണ്ടന്നും എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.