മൂന്ന്​ പതിറ്റാണ്ടിനിടെ കരിപ്പൂർ നഷ്​ടത്തിലായത്​ ഒരിക്കൽ മാത്രം

കൊണ്ടോട്ടി: രാജ്യത്ത് എയർപോർട്ട് അേതാറിറ്റിയുടെ നിയന്ത്രണത്തിലുള്ള നിരവധി വിമാനത്താവളങ്ങൾ വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിക്കുേമ്പാഴും മൂന്ന് പതിറ്റാണ്ട് പൂർത്തിയായ കരിപ്പൂർ നഷ്ടത്തിലായത് ഒരിക്കൽ മാത്രം. 1988 ഏപ്രിൽ 13ന് പ്രവർത്തനം ആരംഭിച്ച വിമാനത്താവളം തുടക്കം മുതൽ ലാഭത്തിലായിരുന്നു പ്രവർത്തിച്ചത്. വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ 2015-16 വർഷത്തിൽ മാത്രമാണ് കരിപ്പൂരിൽനിന്ന് അതോറിറ്റിക്ക് നഷ്ടം നേരിട്ടത്. ഇൗ വർഷം 1.33 കോടി രൂപയായിരുന്നു നഷ്ടം. വലിയ വിമാനങ്ങൾക്ക് അനുമതി റദ്ദാക്കിയതിനാൽ 15-16ൽ യാത്രക്കാരുടെ എണ്ണത്തിൽ 2.78 ലക്ഷവും ചരക്കുനീക്കത്തിൽ 41 ശതമാനവും ഇടിവ് വന്നിരുന്നു. എന്നാൽ, 2016-17ൽ കൂടുതൽ ചെറിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കുകയും യാത്രക്കാരുെട എണ്ണവും വർധിച്ചതോടെ ലാഭം ഏഴുകോടിയായി ഉയർന്നു. ഒടുവിൽ 2017-18ൽ 92 കോടി രൂപയാണ് കരിപ്പൂരിൽനിന്നും അതോറിറ്റിക്ക് ലഭിച്ച ലാഭം മാത്രം. വരുമാനം 133.62 കോടിയിൽനിന്നും 226.54 കോടിയായും ഇത്തവണ വർധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.