തിരക്കിലമർന്ന്​ പടക്കവിപണി

കേരളശ്ശേരി: നാളെ വിഷു ആഘോഷിക്കെ പടക്കവിപണിയിലും തിരക്കേറി. നിറത്തിലും മറ്റും കൗതുകമേകുന്നതും അപകടസാധ്യത കുറഞ്ഞതുമായവയാണ് വിപണിയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. പൂത്തിരി, കമ്പിത്തിരി, മത്താപ്പ്, പൂക്കുറ്റി, വാണം എന്നിവക്ക് തന്നെയാണ് ആവശ്യക്കാരേറെ. ചൈനീസ് പടക്കവും ഇടംപിടിച്ചിട്ടുണ്ട്. മത്താപ്പിന് ഒന്നിന് ഏഴ് രൂപ മുതൽ 18 രൂപ വരെയും ചക്രത്തിന് 50 രൂപയും കമ്പിത്തിരിക്ക് 10 മുതൽ 25 രൂപ വരെയും വിലയുണ്ട്. മുന്തിയ ഇനം പൂക്കുറ്റിക്ക് 80 രൂപ മുതൽ 150 രൂപ വരെയും വില നൽകണം. ഇക്കുറി മിക്ക ഇനങ്ങൾക്കും അഞ്ച് മുതൽ 20 ശതമാനം വരെ വില കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വേനൽചൂടും അപകട സാധ്യതയും പരിഗണിച്ച് മാലപ്പടക്കങ്ങളും ഓലപ്പടക്കങ്ങളും ചിലയിടങ്ങളിൽ പരസ്യപ്രദർശനത്തിലില്ല. pe4 കേരളശ്ശേരിയിലെ പടക്കവിപണിയിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.