സംസ്ഥാനത്ത് വേനൽമഴ ശക്തി പ്രാപിക്കും; ഇടവപ്പാതി എന്നെത്തുമെന്ന് 16ന് അറിയാം

പാലക്കാട്: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിയോടുകൂടി വേനൽമഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം. കേരളത്തിലും തമിഴ്നാട്ടിലും വേനൽമഴ തുടരുമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്കൈമെറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തമിഴ്നാടി​െൻറ ദക്ഷിണ കടലോര മേഖലകളിൽ കനത്ത മഴ ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് 38.3 മില്ലിമീറ്ററും തിരുവനന്തപുരത്ത് 33.6 മില്ലിമീറ്ററും പുനലൂരിൽ 7.4 മില്ലിമീറ്ററും കോട്ടയത്ത് 4.6 മില്ലിമീറ്ററും മഴ ലഭിച്ചു. തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ ലഭിച്ചേക്കും. ശ്രീലങ്കൻ തീരങ്ങളിൽ രൂപപ്പെട്ട ചുഴലിക്കാറ്റാണ് കേരളത്തിലും തമിഴ്നാട്ടിലും മഴപെയ്യാൻ കാരണം. ചുഴലിക്കാറ്റ് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതോടെ തമിഴ്നാട്ടിൽ മഴയുടെ ശക്തി കുറയും. കേരളത്തിൽ ഈ വേനലിൽ വരൾച്ച സാധ്യത ഇനിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ഒന്നോ രണ്ടോ ഭാഗങ്ങളിൽ 15ന് രാവിലെ വരെ കനത്ത മഴപെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. മൺസൂൺ സംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണ വകുപ്പി​െൻറ ആദ്യഘട്ട പ്രവചനം 16ന് പുറപ്പെടുവിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.