മക​െൻറ ഉപദ്രവം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായി വയോധിക വൃദ്ധസദനത്തിൽ

ഷൊർണൂർ: മദ്യപാനിയായ മക​െൻറ ഉപദ്രവം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായി മാതാവ് വൃദ്ധസദനത്തിലെത്തി. അമ്പലപ്പാറ വേങ്ങശ്ശേരി അമ്പലക്കുന്നത്ത് കല്യാണിയാണ് (67) കുളപ്പുള്ളിയിലെ 'അഭയം' വൃദ്ധസദനത്തിലെത്തിയത്. വേങ്ങശ്ശേരിയിൽ ത​െൻറ ഉടമസ്ഥതയിലുള്ള തറവാട്ട് വീട്ടിൽ മൂത്ത മകനും ഭാര്യക്കും ഇവരുടെ രണ്ട് മക്കൾക്കുമൊപ്പമാണ് താമസിക്കുന്നതെന്നും സ്വകാര്യ ബസ് ഡ്രൈവറായ മകൻ മദ്യപിച്ചെത്തി ദേഹോപദ്രവമേൽപ്പിക്കുന്നതായുമാണ് ഇവർ പരാതിപ്പെട്ടത്. സംഭവത്തിൽ പരാതി ലഭിച്ചതായും മകനോട് ശനിയാഴ്ച സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷൊർണൂർ എസ്.ഐ എം. സുജിത് പറഞ്ഞു. ഭക്ഷണം കഴിക്കാൻ പോലും മകൻ സമ്മതിക്കുന്നില്ലെന്ന് കല്യാണി പറഞ്ഞു. സഹിക്കവയ്യാതെയാണ് വൃദ്ധസദനത്തെക്കുറിച്ച് അന്വേഷിച്ചത്. നേരത്തേയും ഇത്തരത്തിൽ സംഭവങ്ങളുണ്ടായപ്പോൾ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിരുന്നു. ഉപദ്രവം തുടർന്നതോടെ തിരുവില്വാമലയിലെ ആശ്രമത്തിൽ അഭയം തേടി. എന്നാൽ, മക്കളുള്ളവരെ സ്ഥിരമായി അന്തേവാസിയാക്കണമെങ്കിൽ സ്വത്തുക്കൾ എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടതിനാൽ അവിടെനിന്ന് പോന്നു. രണ്ട് ആൺമക്കളിൽ ഒരാൾ ദുബൈയിലാണ്. നാല് പെൺമക്കളുണ്ടെങ്കിലും ഇവരുടെയടുത്ത് സ്ഥിരമായി താമസിക്കാൻ തനിക്ക് മാനസികപ്രയാസമുണ്ടെന്ന് ഇവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.