പൂത്തുലഞ്ഞ സമൃദ്ധിയുടെ ഒാർമകളിൽ നാളെ വിഷു

തിരുനാവായ: കൊന്നപ്പൂ തേടിനടന്ന സായന്തനങ്ങൾ, ഒാലപ്പടക്കം കത്തിച്ചെറിഞ്ഞ് സാഹസികത തെളിയിച്ച രാത്രികൾ, കണ്ണെന കണികണ്ടുണർന്ന പുലരികൾ, കൈനീട്ടത്താൽ സമ്പന്നരായ ദിനങ്ങൾ... ഒാർമകൾ വീണ്ടും പൂത്തുലയുന്ന നിമിഷമാണ് ഒാരോ വിഷുക്കാലവും. ഐശ്വര്യത്തി​െൻറ പുതുവർഷത്തിലേക്ക് മലയാളി മിഴിതുറക്കുന്ന വിഷു നാളെയാണ്. ഓട്ടുരുളിയിൽ കണിവെള്ളരി, കൊന്നപ്പൂ, അഷ്ടമംഗല്യം, വാൽക്കണ്ണാടി, പണം, സ്വർണം, ചക്ക, മാങ്ങ, അലക്കിയ മുണ്ട്, നാളികേരം എന്നിവയും കാർവർണനെയും വെച്ചാണ് കണിയൊരുക്കുന്നത്. ദക്ഷിണായനം കഴിഞ്ഞ് സൂര്യൻ മധ്യരേഖക്ക് നേരെ വന്ന് ഉത്തരായനത്തിലേക്ക് കടക്കുന്ന കാലമാണിത്. ഗ്രാമീണസമൂഹം ചിട്ടപ്പെടുത്തിയ ജീവിതസംസ്കാരത്തി​െൻറ അടയാളമായിരുന്ന വിഷുവിന് അകവും പുറവുമായി മഴ ലഭിക്കുന്ന പതിവുണ്ടായിരുന്നതിനാൽ നെൽകൃഷിക്ക് വിത്തെറിയുന്നത് മേടമാസത്തിലായിരുന്നു. വിഷുപ്പക്ഷി പോലും ഈ കാർഷിക ബന്ധത്തെയാണ് കാണിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.