അണയാതെ ആസിഫ; കൊലപാതകത്തിൽ പ്രതിഷേധമിരമ്പി

പാലക്കാട്: കാശ്മീരിൽ എട്ടുവയസ്സുകാരി ആസിഫ ബാനുവി‍​െൻറ കൊലപാതകത്തിൽ വേദനയും അമർഷവും പങ്കുവെച്ച് വിവിധ സംഘനകൾ രംഗത്തെത്തി. യൂത്ത് കോൺഗ്രസ്, സോളിഡാരിറ്റി, എസ്.ഐ.ഒ പാലക്കാട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രതിഷേധ യോഗത്തിൽ സോളിഡാരിറ്റി മുൻ ജില്ല സെക്രട്ടറി ലുക്മാനുൽ ഹക്കീം മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് മുഹമ്മദ് ഷക്കീർ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് മുഹമ്മദ് റഫീഖ്, ജില്ല സമിതി അംഗം അഫ്സൽ തുടങ്ങിയവർ സംസാരിച്ചു. റാലിക്ക് റിയാസുദ്ദീൻ, അമാനുല്ല, ഫാരിസ്, കിദർ, ഫാരിസ് തുടങ്ങിയവർ നേതൃത്വം നൽകി. ബി.ജെ.പി സർക്കാർ വെച്ചുപുലർത്തുന്ന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമ​െൻററിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അഞ്ചുവിളക്ക് പരിസരത്തുനിന്ന് ആരംഭിച്ച വായമൂടിക്കെട്ടി പ്രകടനം ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിൽ സമാപിച്ചു. ടി.എച്ച്. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. വിനോദ് പട്ടിക്കര, ബോബൻ മാട്ടുമന്ത, എം.എച്ച്. നാസർ, നൗഫൽ, വൈശാഖ്, ദാസൻ വെണ്ണക്കര, എം.ആർ. രജീഷ്, ആർ. രജീസ്, പ്രശോഭ്, ഷാക്കിർ, അസീസ് എന്നിവർ സംസാരിച്ചു. ആലത്തൂര്‍: സോളിഡാരിറ്റി, എസ്.ഐ.ഒ ഏരിയ കമ്മിറ്റികള്‍ സംയുക്തമായി ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ ആലത്തൂര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അസനാര്‍കുട്ടി മാസ്റ്റര്‍, സോളിഡാരിറ്റി ഏരിയ സെക്രട്ടറി എ. ഫിറോസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ റിഷാദ് ബഷീര്‍, ഉസ്മാന്‍ മാളികപറമ്പ്, അന്‍സാര്‍, ഉമ്മര്‍ എ. വെങ്ങന്നൂര്‍, അജ്മല്‍ ഷിയാസ്, ബി. റംഷാദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ആസിഫ വിഷയത്തിൽ പ്രതിഷേധിച്ച് പാലക്കാട്ടെ സാംസ്കാരിക പ്രവർത്തകർ പകൽ വെളിച്ചത്തിലും വെളിച്ചം തെളിച്ച് യാത്ര സംഘടിപ്പിച്ചു. അഞ്ചുവിളക്കിനു മുന്നിൽനിന്ന് തെളിയിച്ച വിളക്കുകളുമായി സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്കായിരുന്നു യാത്ര. എട്ടു വയസ്സുകാരി തീർത്ഥ ഉദ്ഘാടനം ചെയ്തു. പ്രതിഷേധയോഗത്തിൽ ബോബൻ മാട്ടുമന്ത അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. മനോജ്‌, അഡ്വ. ലിജോ പനങ്ങാടൻ, സിറാജ് കൊടുവായൂർ, അഡ്വ. ഗിരീഷ് നൊച്ചുള്ളി, എൻ. വിനേഷ്, ഹരിദാസ് മച്ചിങ്ങൽ, സിബിൻ ഹരിദാസ്, രമേശ് മങ്കര, ഗീതമ്മ ടീച്ചർ, ജയ്സൺ ചാക്കോ, കലാധരൻ ഉപ്പുംപാടം എന്നിവർ സംസാരിച്ചു. കോങ്ങാട്: എട്ടു വയസ്സുകാരി ആസിഫ ബാനു ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കോങ്ങാട് റാലി നടത്തി. റാലിക്ക് ജില്ല പഞ്ചായത്ത് അംഗം സി.കെ. രജനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു, പഞ്ചായത്ത് പ്രസിഡൻറ് പി. ലത എന്നിവർ നേതൃത്വം നൽകി. കെ.പി.ആർ.പി സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച റാലി കോങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപനം സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. പി.എ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി. സേതുമാധവൻ സംസാരിച്ചു. എം.എസ്. ദേവദാസ് അധ്യക്ഷത വഹിച്ചു. മഹിള സംഘം, ബാലസംഘം, സി.പി.എം പ്രവർത്തകർ എന്നിവർ റാലിയിൽ പങ്കെടുത്തു. പാലക്കാട്: സംഭവത്തിൽ കടുത്ത നിയമനടപടി സ്വീകരിക്കണമെന്ന് ജി.ഐ.ഒ പാലക്കാട് ജില്ല പ്രസിഡൻറ് സുഹദ പർവീൻ. മുസ്‌ലിം വിരുദ്ധ വംശീയതയുടെ ഇരയായ ആസിഫ ചരിത്രത്തിൽ സമാനതകളില്ലാത്ത പീഡനമാണ് അനുഭവിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും അവർ ആവശ്യപ്പെട്ടു. നദ ബഷീർ, ഹിബ സലാം, സി. എം. റഫീഅ, സ്വാബിറ ചിറ്റൂർ, സുനീറ പട്ടാമ്പി തുടങ്ങിയവർ പങ്കെടുത്തു. പാലക്കാട്: വെൽഫെയർ പാർട്ടി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പാലക്കാട് നഗരത്തിൽ നടന്ന പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച് സുൽത്താൻപേട്ട, ടി.ബി റോഡ് വഴി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ യോഗം ജില്ല പ്രസിഡൻറ് കെ.സി. നാസർ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ, ജില്ല ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട്, ജില്ല വൈസ് പ്രസിഡൻറ് പി. ലുഖ്മാൻ, ജില്ല സെക്രട്ടറി മൊയ്തീൻ കുട്ടി മാസ്റ്റർ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം, വൈസ് പ്രസിഡൻറ് വി.ഡി. രാജേഷ്, ജില്ല നേതാക്കളായ മുബശ്ശിർ, മുകേഷ്, സതീഷ്, കെ. സലാം തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.