പ്രതിഷേധ സായാഹ്നം

പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റി സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച 'വംശീയ ബോധങ്ങളോട് കലഹിക്കുക' സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. അട്ടപ്പാടിയിൽ കൊലചെയ്യപ്പെട്ട മധുവി‍​െൻറ അമ്മ മല്ലി, സഹോദരിമായ ചന്ദ്രിക, സരസ്വതി എന്നിവർ മുഖ്യാതിഥികളായി. ശിവരാജൻ, മാരിയപ്പൻ, മായാണ്ടി, കക്കിമൂപ്പൻ, ബാബുരാജ്, ഡിവിൻ, സജീവൻ, വി.പി. നിജാമുദ്ദീൻ, അബൂബക്കർ അഗളി, ഷക്കീർ പുതുപ്പള്ളിത്തെരുവ്, ഹാരിസ് നെന്മാറ എന്നിവർ സംസാരിച്ചു. വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.സി. നാസർ സമാപനം നിർവഹിച്ചു. ഏകാംഗ നാടകം അരങ്ങേറി. ജില്ല വൈസ് പ്രസിഡൻറ് മുബശ്ശിർ ഷർക്കി സ്വാഗതവും ജില്ല സെക്രട്ടറി സതീഷ് മേപ്പറമ്പ് നന്ദിയും പറഞ്ഞു. രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമഹരജിയിൽ മധുവി​െൻറ അമ്മയും സഹോദരിമാരും ഒപ്പുവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.