സർക്കാർ ആശുപത്രികൾ സ്​മാർട്ടാകുന്നു; വീട്ടിലിരുന്ന്​ ഒ.പി ടിക്കറ്റെടുക്കാം, പരിശോധന ഫലമറിയാം

മലപ്പുറം: ഇനി വീട്ടിലിരുന്ന് സർക്കാർ ആശുപത്രിയിലെ സേവനങ്ങളെക്കുറിച്ചറിയാം, ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാം. സംസ്ഥാന ആരോഗ്യ വകുപ്പി​െൻറ ഇ-ഹെൽത്ത് പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ആധാർ കാർഡുമായി ബന്ധിപ്പിച്ചുകൊണ്ട് ഇ-ഹെൽത്ത് പദ്ധതി പൂർത്തീകരിക്കപ്പെടുമ്പോൾ സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ രോഗികൾക്ക് എളുപ്പത്തിൽ ലഭ്യമാകും. ഓരോ വ്യക്തിക്കും പ്രത്യേകം നമ്പർ നൽകും. ഒ.പിയിലെത്തി നമ്പറും വിരലടയാളവും നൽകിയാൽ ഡോക്ടർക്ക് രോഗിയുടെ മുൻകാല രോഗവിവരങ്ങൾ വരെ ലഭ്യമാകും. മരുന്നി​െൻറ കുറിപ്പ് രോഗിയോ സഹായിയോ ഫാർമസിയിൽ എത്തിക്കും മുമ്പുതന്നെ ഫാർമസിസ്റ്റിന് കിട്ടും. പരിശോധനഫലവും ഓൺലൈനിൽ ലഭിക്കും. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാനും റഫറൽ ആശുപത്രിയിൽനിന്നുള്ള സേവനം സുഗമമാക്കാനും സഹായകമാകുംവിധമാണ് ഇ-ഹെൽത്ത് സംവിധാനം. ഇതിനായി ഏപ്രിൽ 17 മുതൽ മേയ് 16 വരെ ഇ-ഹെൽത്ത് രജിസ്േട്രഷൻ ക്യാമ്പ് നടത്തും. ഇതിനായി ആരോഗ്യ ഉപകേന്ദ്രങ്ങൾ വഴി ഓരോ വാർഡിലും പ്രത്യേകം ബൂത്തുകൾ സജ്ജീകരിക്കും. ഒരു കുടുംബത്തിലെ ഒരംഗത്തിന് എല്ലാവരുടെയും ആധാർ കാർഡുമായി വന്ന് രജിസ്േട്രഷൻ നടത്താം. ആധാർ രജിസ്േട്രഷൻ പൂർത്തിയാകുന്നതോടെ ആരോഗ്യ വകുപ്പ് ജീവനക്കാർ കുടുംബാരോഗ്യ സർവേ നടത്തും. കുടുംബത്തിലെ ഓരോ അംഗത്തി​െൻറയും ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിക്കും. ഈ പ്രക്രിയ പൂർത്തിയാകുന്നതോടെ ആശുപത്രി സേവനങ്ങൾ വിരൽതുമ്പിൽ ലഭിക്കും. കുടുംബത്തി​െൻറ ആരോഗ്യം, ജീവിതസാഹചര്യം, ഭക്ഷണം, കുടിവെള്ളം, പ്രദേശത്തെ മാലിന്യത്തി​െൻറ തോത് തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ല കലക്ടർ അമിത് മീണ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ഇ-ഹെൽത്ത് നോഡൽ ഓഫിസർ ഡോ. അഫ്സൽ എന്നിവർ പങ്കെടുത്തു. ചുമട്ടുതൊഴിലാളികളുടെ കൂലി ഏകീകരിച്ചു മലപ്പുറം: ജില്ലയിലെ സ്കാറ്റേർഡ് വിഭാഗത്തിലെ ചുമട്ടുതൊഴിലാളികൾ കൈകാര്യം ചെയ്യുന്ന സാധന സാമഗ്രികളുടെ കയറ്റിറക്ക് കൂലി ഏകീകരിച്ചു. ജില്ലയിൽ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട് കയറ്റിറക്ക് എഗ്രിമ​െൻറ് ഉള്ള സ്ഥലങ്ങളിൽ നിലവിലെ കയറ്റിറക്ക് കൂലി നിരക്ക് തുടരും. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന കൂലി നിരക്കുകൾക്ക് രണ്ടുവർഷത്തേക്ക് പ്രാബല്യം ഉണ്ടായിരിക്കും. ജില്ല ലേബർ ഓഫിസർ വിളിച്ചുചേർത്ത യോഗത്തിൽ ചുമട്ട് തൊഴിൽ മേഖലയിലെ വിവിധ േട്രഡ് യൂനിയൻ നേതാക്കളും വ്യാപാര, വ്യവസായ തൊഴിലുടമകളും പങ്കെടുത്തു. അമിതകൂലിയും നോക്കുകൂലിയും അടക്കമുള്ള അനാരോഗ്യകരമായ പ്രവർത്തനങ്ങൾക്ക് ഇതോടെ അറുതിവരുത്തുവാൻ കഴിയുമെന്ന് ലേബർ ഒാഫിസർ പറഞ്ഞു. ചുമട്ടുതൊഴിൽ നിയമപ്രകാരം ജോലി ചെയ്യുന്നവർക്ക് തൊഴിൽ വകുപ്പിൽനിന്ന് ലഭിച്ചിട്ടുള്ള 26 എ തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം. ജോലിസമയത്ത് ഈ തിരിച്ചറിയൽ കാർഡി​െൻറ പകർപ്പ് കൈവശം വെക്കണം. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ ചുമെടടുക്കുന്നത് നിയമവിരുദ്ധമാണ്. ചുമട്ടുതൊഴിലാളികളുമായി തർക്കം ഉണ്ടാകുന്നുവെങ്കിൽ അതത് സ്ഥലത്തെ അസിസ്റ്റൻറ് ലേബർ ഓഫിസറുമായി ബന്ധപ്പെട്ട് പരിഹാരം കാണാവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ: 0483 2734814.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.