ജയരാജിന് ആദ്യ ആദരം ചെമ്മാണിയോട്ട്​

മേലാറ്റൂർ: മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ . അവാർഡ് പ്രഖ്യാപനത്തിനുശേഷം ജയരാജ് ആദ്യമായി പങ്കെടുത്ത പൊതുപരിപാടി വെള്ളിയാഴ്ച വൈകീട്ട് നാലിന് ചെമ്മാണിയോട് പി.കെ നഗറിൽ നടന്ന കളിസ്ഥലത്തി​െൻറ ആധാര കൈമാറ്റ ചടങ്ങായിരുന്നു. അവാർഡ് നേട്ടത്തി​െൻറ തിരക്കുകൾക്കിടയിലും നേരത്തേ ഏറ്റെടുത്ത ചടങ്ങിലേക്ക് നിശ്ചിത സമയത്തിന് മുമ്പേ തന്നെ എത്തിച്ചേർന്ന ജയരാജിന് നാട്ടുകാർ വാദ്യമേള അകമ്പടിയോടെ സ്വീകരണം നൽകി. നാട്ടുകാരുടെ ഉപഹാരം ഗ്രാമപഞ്ചായത്ത് ഭാരവാഹികളുടെ സാന്നിധ്യത്തിൽ പി.കെ നഗർ ചലഞ്ച് ക്ലബ് പ്രസിഡൻറ് പി. ജെറിഷ്, സെക്രട്ടറി കെ. രാജേഷ് എന്നിവർ കൈമാറി. അവിസ്മരണീയ ദിനം ഭാര്യ സബിതയുടെ നാട്ടുകാരോടൊപ്പം ആഘോഷിക്കാനായതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് ജയരാജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.