സുരക്ഷിത ഗ്യാസ്​ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ എൽ.പി.ജി പഞ്ചായത്തുകൾ

മലപ്പുറം: ഗ്രാമസ്വരാജ് അഭിയാ​െൻറ ഭാഗമായി സുരക്ഷിതവും സുസ്ഥിരവുമായ ഗ്യാസ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഏപ്രിൽ 20ന് 'ഉജ്ജ്വല ദിവസ്' ആചരിക്കുമെന്ന് ഇന്ത്യൻ ഒായിൽ കോഒാപറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ഒായിൽ കോഒാപറേഷനും മറ്റ് പൊതുമേഖല എണ്ണ കമ്പനികളും ചേർന്ന് ജില്ലയിൽ 41 എൽ.പി.ജി പഞ്ചായത്തുകൾ സംഘടിപ്പിക്കും. ഒാരോന്നിലും 500 സ്ത്രീകളെ പെങ്കടുപ്പിക്കുകയും കുറഞ്ഞത് 100 പേരെയെങ്കിലും ഉപഭോക്താക്കളാക്കുകയും ചെയ്യും. എൽ.പി.ജി ഉപഭോക്താക്കൾക്ക് കാര്യങ്ങൾ ചർച്ചചെയ്യാനുള്ള പൊതുവിടം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും ആരോഗ്യം, പരിസ്ഥിതി വിഷയങ്ങളെക്കുറിച്ചും പഞ്ചായത്തുകൾ ചർച്ചചെയ്യും. െഎ.എ.വൈ, എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവർക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്കും പുതിയ കണക്ഷനുകൾ വിതരണം ചെയ്യും. എൽ.പി.ജി പഞ്ചായത്തുകളുടെ വേദിയും സമയവും സംബന്ധിച്ച കാര്യങ്ങൾ നോട്ടീസുകളിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും പൊതുജനങ്ങളെ അറിയിക്കുമെന്ന് സംഘാടകർ പറഞ്ഞു. എൽ.പി.ജി സെയിൽസ് അസി. മാനേജർ മഞ്ജുഷ ഗോപിനാഥ്, ടി.എം. അജിത് കുമാർ, ടി. അബ്ബാസ്, ടി. മുസ്തഫ, വിഷ്ണു എസ്. ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.