ശ്രദ്ധേയമായി എയർപോർട്ട്​ എക്​സ്​പോ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തി​െൻറ 30ാം വാർഷികത്തോടനുബന്ധിച്ച് എയർപോർട്ട് എക്സ്പോ സംഘടിപ്പിച്ചു. വ്യോമയാന ഗതാഗത നിയന്ത്രണത്തിന് അടിസ്ഥാന സാങ്കേതിക സഹായം ലഭ്യമാക്കുന്ന കമ്യൂണിക്കേഷൻ, നാവിഗേഷൻ, സർൈവലൻസ് (സി.എൻ.എസ്), എയർ ട്രാഫിക് കൺട്രോൾ, ഒാപറേഷൻസ്, ഇലക്ര്ടിക്കൽ, ഫയർ തുടങ്ങിയ വകുപ്പുകളാണ് പ്രദർശനം ഒരുക്കിയത്. പ്രദർശനത്തിൽ ഒരുക്കിയ വിമാനത്താവളത്തി​െൻറ സമ്പൂർണ മാതൃകയാണ് കൂടുതൽ പേരെ ആകർഷിച്ചത്. പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി വിമാനം ഇറങ്ങാൻ സഹായിക്കുന്ന ഇൻസ്ട്രുമ​െൻറ് ലാൻറിങ് സിസ്റ്റം (ഐ.എൽ.എസ്), റഡാർ, എ.ഡി.എസ്.ബി ഉൾപ്പെടെ മുഴുവൻ ഡാറ്റകളും സംയോജിപ്പിച്ച് കൺട്രോളർക്ക് ലഭ്യമാക്കുന്ന ഓട്ടോമേഷൻ സംവിധാനം, വിമാന ഗതാഗതത്തിന് മാർഗദർശനം നൽകുന്ന ഡി.വി.ഒ.ആർ, വൈമാനികന് വിമാനത്താവളവുമായുള്ള ദൂരം ലഭ്യമാക്കുന്ന ഡി.എം.ഇ, പൈലറ്റും കൺട്രോളറും തമ്മിൽ ആശയവിനിമയം നടത്തുന്ന വി.എച്ച്.എഫ് റേഡിയോ, ജി.പി.എസി​െൻറ സഹായത്തോടെ വിമാന ഗതാഗതം നിയന്ത്രിക്കുന്ന നൂതന സാങ്കേതിക വിദ്യയായ ഗഗൻ തുടങ്ങിയവ സജ്ജീകരിച്ചിരുന്നു. അഗ്നിശമന സേന വിഭാഗത്തി​െൻറ വിവിധ ഉപകരണങ്ങൾ, റൺവേ ലൈറ്റ് സിസ്റ്റം, എയർപോർട്ട് ഒാപറേഷൻസ് കൺട്രോൾ സിസ്റ്റം തുടങ്ങിയവയുടെയും പ്രദർശനം ഒരുക്കിയിരുന്നു. പ്രദർശനം വീക്ഷിക്കാനായി എത്തിയവർക്ക് ഒാരോ വിഭാഗത്തി​െൻറയും പ്രവർത്തനരീതികൾ അതത് വിഭാഗം ഉദ്യോഗസ്ഥർ വിശദീകരിച്ചുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.