​ഡോക്​ടർമാരുടെ സമരം; രോഗികൾ വലഞ്ഞു

മലപ്പുറം: ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒ.പി സമയം കൂട്ടിയതിൽ പ്രതിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തിയ അനിശ്ചിതകാല സമരത്തിൽ വലഞ്ഞ് ജനം. ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സെക്കത്തിയ രോഗികൾ ബുദ്ധിമുട്ടി. വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ച സമരമറിയാതെ എത്തിയ രോഗികളാണ് വലഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരത്തിൽ പെങ്കടുത്തു. ചിലയിടങ്ങളിൽ ഒപ്പ് രേഖപ്പെടുത്താതെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചത് ആശ്വാസമായി. മലപ്പുറം താലൂക്ക് ആശുപത്രിയിൽ എൻ.ആർ.എച്ച്.എം േഡാക്ടർമാരും സമരവുമായി സഹകരിക്കാത്ത ഒരു ഡോക്ടറും ചേർന്ന് ഒ.പിയിൽ രോഗികളെ പരിശോധിച്ചു. 150ഒാളം രോഗികൾ ഇവിടെ ചികിത്സ തേടിയെത്തി. അത്യാഹിത വിഭാഗം പ്രവർത്തിച്ചു. തിരൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പൂർണമായിരുന്നു. അത്യാഹിത വിഭാഗം പ്രവർത്തിച്ചു. സമരത്തിലായിരുന്നിട്ടും ചില ഡോക്ടർമാർ ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.