ശാസ്ത്രവിരുദ്ധതക്കെതിരെ ഇന്ന്​ 'മാർച്ച് ഫോർ സയൻസ്​'

പാലക്കാട്: സാർവദേശീയ ശാസ്ത്ര പുരോഗതിക്കായി സംഘടനകൾ സംഘടിപ്പിക്കുന്ന 'മാർച്ച് ഫോർ സയൻസ്' ശനിയാഴ്ച സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ തുടങ്ങിയയിടങ്ങളിലാണ്, ശാസ്ത്രീയ കണ്ടെത്തലുകൾക്ക് പകരം യുക്തിരഹിത കാര്യങ്ങൾ അക്കാദമികതലത്തിൽപോലും പ്രചരിപ്പിക്കുന്നതിനെതിരെ മാർച്ച് ഫോർ സയൻസ് സംഘടിപ്പിക്കുന്നത്. ദേശീയ വരുമാനത്തി​െൻറ മൂന്ന് ശതമാനം ശാസ്ത്ര സാങ്കേതിക ഗവേഷണത്തിനും പത്തുശതമാനം വിദ്യാഭ്യാസത്തിനും നീക്കിവെക്കുക, അശാസ്ത്രീയ ആശ‍യങ്ങളുടെ പ്രചാരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. രാജ്യത്ത് ശാസ്ത്രത്തിനെതിരായ ശക്തികൾ കൂടുതൽ ശക്തിപ്പെട്ട സാഹചര്യത്തിൽ ശാസ്ത്രജ്ഞരുടെ ലോകവേദി ആഹ്വാന പ്രകാരമാണിത്. കേരളത്തിൽ ബ്രേക് ത്രൂ സയൻസ് സൊസൈറ്റി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള യുക്തിവാദി സംഘം എന്നിവരാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. അറിയപ്പെടുന്ന ശാസ്ത്രജ്ഞർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.