കണ്ണുകെട്ടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്​

തിരൂർ: കശ്മീരിലെ പിഞ്ചുപെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന സംഘ്പരിവാർ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചും ആസിഫക്ക് നീതിതേടി സമരം ചെയ്ത കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പൊന്നാനി പാര്‍ലമ​െൻറ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനാവായയിൽ കണ്ണുമൂടിക്കെട്ടി പ്രകടനവും ധര്‍ണയും നടത്തി. സംസ്ഥാന സെക്രട്ടറി ഇ.പി. രാജീവ് ഉദ്ഘാടനം ചെയ്തു. പാര്‍ലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് യാസര്‍ പൊട്ടച്ചോല അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.കെ. അലവിക്കുട്ടി, മുസ്തഫ വടമുക്ക്, ഷെബീര്‍ എടപ്പാൾ, ജംഷീര്‍ തിരുനാവായ, സി.പി. നിസാര്‍, കെ.ടി. മുസ്തഫ, മുളക്കല്‍ മുഹമ്മദലി, സുബൈര്‍ മുല്ലഞ്ചേരി, സാഹിര്‍ ആതവനാട്, ഇ.പി. റിയാസ്, യാസര്‍ ആലത്തിയൂര്‍, ടി.കെ. മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. താനൂർ: ആസിഫ ബാനുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഘ്പരിവാർ ഭീകരതയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് അമീർ താനൂർ, സെക്രട്ടറി ആദം നിറമരുതൂർ, ഷിഫ ഖാജ, ജാഫർ താനൂർ, റഫീഖ്, ശാക്കിർ താനൂർ, ആർ.പി. റുഖിയ, വി.ഇ.എം. ആസാദ്, മൂസക്കുട്ടി മങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി. ദേശീയപാത സ്ഥലമെടുപ്പ്‌: മുസ്‌ലിം ലീഗ്‌ കാൽനട മാർച്ച്‌ നടത്തി വളാഞ്ചേരി: ദേശീയപാത വികസനത്തി​െൻറ പേരിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക്‌ കുടിയിറക്കപ്പെടുന്നതിന്‌ മുമ്പ് നഷ്ടപരിഹാരം കൈമാറുക, പഴയ അലൈൻമ​െൻറിലെ തിരിമറി അന്വേഷിക്കുക, കൃഷിയിടങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി കാൽനട മാർച്ച്‌ സംഘടിപ്പിച്ചു. കഞ്ഞിപ്പുരയിൽനിന്ന് ആരംഭിച്ച മാർച്ച്‌ മുസ്‌ലിം ലീഗ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് സി.എച്ച്‌. അബൂയൂസുഫ്‌ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. കഞ്ഞിപ്പുര മുതൽ മൂടാൽ വരെയാണ്‌ കാൽനട മാർച്ച്‌ നടത്തിയത്‌. മൂടാലിൽ നടന്ന സമാപന സംഗമം മുസ്‌ലിം ലീഗ്‌ ജില്ല സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സി.എച്ച്‌. അബൂയൂസുഫ്‌ ഗുരുക്കൾ, ബഷീർ രണ്ടത്താണി, ലുഖ്‌മാൻ തങ്ങൾ, സിദ്ദീഖ്‌ പരപ്പാര, അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, അഡ്വ. പി.പി. ഹമീദ്‌ എന്നിവർ സംസാരിച്ചു. ടി.കെ. ആബിദലി, സി. അബ്ദുന്നാസർ, യു. യൂസുഫ്‌, കെ. മുസ്തഫ മാസ്റ്റർ, സലീം കാർത്തല, പി.പി. ഷാഫി, മുസ്തഫ മൂർക്കത്ത്‌, സി. ദാവൂദ്‌ മാസ്റ്റർ എന്നിവർ കാൽനട മാർച്ചിന്‌ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.