പട്ടാമ്പി: ഫാഷിസ്റ്റ് ഭരണത്തിൽനിന്ന് രാജ്യെത്തയും അക്രമ ഭരണത്തിൽനിന്ന് കേരളെത്തയും മോചിപ്പിക്കുകയെന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രക്ക് പട്ടാമ്പിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ജില്ലാതിർത്തിയായ കുമരനെല്ലൂരിൽനിന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠെൻറ നേതൃത്വത്തിൽ സ്വീകരിച്ച ജാഥയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണസ്ഥലമായ മേലെ പട്ടാമ്പിയിലേക്ക് ആനയിച്ചു. പട്ടാമ്പി പാലത്തിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ മുത്തുക്കുടകളും വാദ്യഘോഷങ്ങളുമായി ജനമോചനയാത്രക്ക് വരവേൽപ്പ് നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡൻറ് കെ.എസ്.ബി.എ. തങ്ങൾ അധ്യക്ഷത വഹിച്ചു. വി.കെ.പി. വിജയനുണ്ണി സ്വാഗതം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ബെന്നി െബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, സി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ജാഥ ക്യാപ്റ്റനെ സി.പി. മുഹമ്മദ് ഷാൾ അണിയിച്ചു. വിവിധ സംഘടനഭാരവാഹികൾ ഹാരാർപ്പണം നടത്തി. യോഗത്തിൽ പട്ടാമ്പി, തൃത്താല, ഷൊർണൂർ നിയോജക മണ്ഡലങ്ങളിലെ ബൂത്ത് കമ്മിറ്റികൾ ശേഖരിച്ച ഫണ്ട് കെ.പി.സി.സി പ്രസിഡൻറ് ഏറ്റുവാങ്ങി. 'അക്രമ രാഷ്ട്രീയത്തിനെതിരെ അമ്മ മനസ്സ്' എന്ന പ്രചാരണ പരിപാടിയിൽ സ്ത്രീകൾ ഡിജിറ്റലായി പ്രതിഷേധം രേഖപ്പെടുത്തുന്നതിെൻറ തുടക്കം ആതിര നിർവഹിച്ചു. നേതാക്കളായ ശൂരനാട് രാജശേഖരൻ, തമ്പാനൂർ രവി, ജോൺസൺ എബ്രഹാം, സജി ജോസഫ്, എൻ.കെ. സുധീർ, കെ.പി. അനിൽകുമാർ, രജി എം. ജോസ്, വി.വി. പ്രകാശ്, മനോജ് ചെങ്ങന്നൂർ, വിത്സൺ, എം.എൽ.എമാരായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ, മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ, സി. ചന്ദ്രൻ, പി.ജെ. പൗലോസ്, കെ.എൻ. തുളസി, സി. സംഗീത, പി.പി. ഇന്ദിരാദേവി, ശ്രീലജ വാഴക്കുന്നത്ത്, സി.ടി. സൈതലവി, പി.കെ. ഉണ്ണികൃഷ്ണൻ, കമ്മുക്കുട്ടി എടത്തോൾ, ടി.കെ. ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു. ലോക്കപ്പുകൾ കോൺസൻട്രേഷൻ ക്യാമ്പുകൾ, കേരളത്തിൽ കാട്ടാളഭരണം -എം.എം. ഹസൻ പട്ടാമ്പി: ലോക്കപ്പുകൾ കോൺസൻട്രേഷൻ ക്യാമ്പുകളാക്കിയുള്ള കാട്ടാളഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. പട്ടാമ്പിയിൽ ജനമോചനയാത്രക്ക് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ചോരപ്പുഴയും മദ്യപ്പുഴയുമൊഴുക്കുകയാണ് സർക്കാർ. ശുഹൈബിെൻറ ഘാതകരെ പിടികൂടുംവരെ അടങ്ങിയിരിക്കില്ലെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റക്കാരുടെ മുന്നണിയാണ് ഇടതുമുന്നണി. വയനാട്ടിൽ സി.പി.ഐ ഭൂമി വിൽക്കുന്നു. തിരുവനന്തപുരത്ത് എം.എൻ സ്മാരകത്തിലാണ് കച്ചവടം. ഇടുക്കിയിൽ എം.എം. മണിയും എസ്. രാജേന്ദ്രനും ഭൂമി കൈയേറുന്നു. തോമസ് ചാണ്ടി കായലും പി.വി. അൻവർ എം.എൽ.എ പുഴയും കൈയേറുന്നു. ദേശീയപാതക്ക് സ്ഥലമെടുക്കേണ്ടത് അക്രമത്തിലൂടെയല്ല, ചർച്ചയിലൂടെയാണ്. ഹാരിസൺ മലയാളം കേസിൽ സർക്കാർ മനഃപൂർവം തോറ്റുകൊടുക്കുകയായിരുന്നെന്ന് ഹസൻ കുറ്റപ്പെടുത്തി. വിദേശകമ്പനി 3,800 ഏക്കർ സ്ഥലം കൈയടക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ നിലപാടിനെതിരെ പ്രക്ഷോഭം നടത്തുമെന്നും കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.