ഇനി പുസ്​തകം എത്താനുള്ളത്​ അൺ എയ്​ഡഡ്​ സ്​കൂളുകളിൽ മാ​ത്രം

മലപ്പുറം: വേനലവധിക്ക് മുമ്പുതന്നെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങളെത്തി. ഇനി വിതരണം ചെയ്യാൻ ബാക്കിയുള്ളത് അൺ എയ്ഡഡ് സ്കൂളുകളിലേക്ക് മാത്രം. ജില്ലയിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലേക്കുള്ള പുസ്തകമെത്തി. ജനുവരി പകുതിയോടെ തുടങ്ങിയ പുസ്തകവിതരണം മാർച്ച് അവസാനംതന്നെ പൂർത്തിയായി. ജില്ലയിൽ 44,46,012 പുസ്തകങ്ങളാണ് വേണ്ടിയിരുന്നത്. കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിയുടെ സിവിൽ സ്റ്റേഷനിലെ ഡിപ്പോയിൽനിന്നാണ് പുസ്തകം വിതരണം ചെയ്യുന്നത്. ഇത്തവണ അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക് കായിക വിദ്യാഭ്യാസ പുസ്തകവും നൽകിയിട്ടുണ്ട്്. ആവശ്യപ്പെട്ടവർക്ക് പത്ത് ശതമാനം അധികം നൽകിയിട്ടുണ്ട്. പ്രവേശനം കഴിഞ്ഞ് കുട്ടികളുടെ എണ്ണം അധികമാവുകയാണെങ്കിൽ ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പ് കഴിഞ്ഞാൽ വിതരണം ചെയ്യും. കേരള സിലബസ് പിന്തുടരുന്ന 218 അൺ എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള പുസ്തക വിതരണമാണ് ബാക്കിയുള്ളത്. സ്കൂളുകൾ പണമടച്ചാൽ ഉടൻ പുസ്തകം വിതരണം ചെയ്തുതുടങ്ങും. മേയിൽ അൺ എയ്ഡഡുകൾക്കുള്ള പുസ്തക വിതരണം പൂർത്തിയാക്കും. കുറവുള്ള പുസ്തകങ്ങൾ പിന്നീട് എത്തിച്ചുകൊടുക്കുെമന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.