കാവേരി: സുപ്രീംകോടതി ഉത്തരവിൽ തമിഴ്​നാട്ടിലെ പ്രതിപക്ഷ കക്ഷികൾക്ക്​ അതൃപ്​തി

കോയമ്പത്തൂർ: കേന്ദ്ര സർക്കാറിന് സമയംനീട്ടി നൽകിയ തിങ്കളാഴ്ചത്തെ സുപ്രീംേകാടതി ഉത്തരവിൽ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾക്കും കർഷക-തമിഴ് സംഘടനകൾക്കും കടുത്ത അതൃപ്തി. കോടതി വിധി നടപ്പാക്കുന്നതിന് രൂപരേഖ തയാറാക്കുന്നതിന് ഫെബ്രുവരി 16ന് പുറപ്പെടുവിച്ച ഉത്തരവിൽ ആറ് ആഴ്ച സമയം അനുവദിച്ചിരുന്നു. എന്നാൽ, മൂന്നു മാസം സാവകാശവും വിധിയിലെ ചില പരാമർശങ്ങളിൽ വ്യക്തതയും ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംേകാടതിയെ സമീപിക്കുകയായിരുന്നു. അതിനിടെ കേന്ദ്ര സർക്കാറിനെതിരെ തമിഴ്നാട് സർക്കാറും കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇൗ ഹരജികളാണ് തിങ്കളാഴ്ച സുപ്രീംേകാടതി പരിഗണിച്ചത്. കോടതിവിധി നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയതിന് കേന്ദ്ര സർക്കാറിനെ നിശിതമായി വിമർശിച്ച കോടതി മേയ് മൂന്നിന് കേസ് പരിഗണിക്കുന്നതിന് മുേമ്പ കരട് പദ്ധതി സമർപ്പിക്കണമെന്ന് ഉത്തരവിട്ടു. കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരിക്കുന്നതിനും തമിഴ്നാടിന് അർഹമായ വെള്ളം വിട്ടുകൊടുക്കാനും സുപ്രീംേകാടതി ഉത്തരവിടുമെന്നാണ് തമിഴക പ്രതിപക്ഷ-കർഷക സംഘടനകൾ പ്രതീക്ഷിച്ചത്. എന്നാൽ, കേന്ദ്ര സർക്കാറിന് സമയം നീട്ടിക്കിട്ടുകയാണ് ഉണ്ടായത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തിൽ കാവേരി വിധി നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ മനഃപൂർവം കാലതാമസം വരുത്തുന്നതായാണ് ആരോപണം. അതേസമയം, മേയ് മൂന്നിന് കരട് രേഖ സമർപ്പിക്കണമെന്ന കോടതി ഉത്തരവ് സംസ്ഥാന താൽപര്യത്തിന് അനുകൂലമാണെന്നാണ് തമിഴ്നാട് നിയമമന്ത്രി എസ്.വി. ഷൺമുഖം അഭിപ്രായപ്പെട്ടത്. മേയ് മൂന്നിന് കേന്ദ്രം സമർപ്പിക്കുന്ന രൂപരേഖയിൽ ബന്ധെപ്പട്ട സംസ്ഥാനങ്ങളോട് വിശദീകരണമാവശ്യപ്പെട്ട് സുപ്രീംേകാടതി നോട്ടീസ് അയക്കുമെന്നും ജൂണിൽ കോടതി അവധിയിൽ പ്രവേശിക്കുമെന്നുമാണ് പ്രതിപക്ഷ കക്ഷികൾ വിലയിരുത്തുന്നത്. ഇൗ നിലയിൽ കോടതിയിൽനിന്ന് അവസാന ഉത്തരവ് ഉണ്ടാവുന്നതിന് മൂന്നു മാസമെങ്കിലും കാത്തിരിക്കണം. പ്രക്ഷോഭ പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകളെ സമ്മർദത്തിലാക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ ഇപ്പോഴത്തെ നീക്കം. ഇതി​െൻറ ഭാഗമായി തമിഴ്നാട്ടിലെ എം.എൽ.എമാരും എം.പിമാരും രാജിവെക്കാൻ തയാറാവണമെന്ന ആവശ്യമാണ് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ ഉന്നയിച്ചത്. കാവേരി മാനേജ്മ​െൻറ് ബോർഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഡെൽറ്റ ജില്ലകളിലൂടെ കാവേരി സംരക്ഷണ യാത്രകൾ നടന്നുവരികയാണ്. സ്റ്റാലി​െൻറയും തിരുമാവളവ​െൻറയും നേതൃത്വത്തിലുള്ള രണ്ട് പദയാത്രകൾക്കും ഏറെ ജനപിന്തുണ ലഭിക്കുന്നുണ്ട്. ഏപ്രിൽ 13ന് കടലൂരിൽ പൊതുസമ്മേളനത്തോടെ ഇവ സമാപിക്കും. ഇതിനുശേഷം അടുത്തഘട്ട സമരപരിപാടികൾക്ക് രൂപം നൽകും. കാവേരി സമരം തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികളുടെ െഎക്യം ശക്തിപ്പെടുത്തിയെന്ന് നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് ഫെഡറൽ ബാങ്കി​െൻറ ഒാഹരി നിക്ഷേപ പദ്ധതി കോയമ്പത്തൂർ: നിക്ഷേപരംഗത്ത് മുതൽമുടക്കുന്നതിന് പ്രവാസി ഇന്ത്യക്കാർക്ക് (എൻ.ആർ.െഎ) പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മ​െൻറ് സർവിസ് (പി.െഎ.എസ്) മുഖേന പ്രത്യേക പദ്ധതിക്ക് ഫെഡറൽ ബാങ്ക് തുടക്കമിട്ടതായി െഡപ്യൂട്ടി വൈസ് പ്രസിഡൻറും ഇൻറർനാഷനൽ ബാങ്കിങ് മേധാവിയുമായ രവി രഞ്ജിത്. കോയമ്പത്തൂർ അവിനാശി റോഡ് ഗ്രാൻഡ് റിജൻറ് ഹാളിൽ ഫെഡറൽ ബാങ്ക്-ഫോർച്യൂൺ വെൽത്ത് മാനേജ്മ​െൻറ് ധാരണ ഒപ്പുവെച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,253 ശാഖകളുള്ള ഫെഡറൽ ബാങ്കി​െൻറ 40 ശതമാനത്തിലേറെ നിക്ഷേപം പ്രവാസി ഇന്ത്യക്കാരുടേതാണ്. ഇതിൽ നല്ല ശതമാനം ഗൾഫ് മേഖലയിൽനിന്നാണ്. 11 ലക്ഷത്തിലധികം പ്രവാസി അക്കൗണ്ടുകളാണ് ബാങ്കിനുള്ളത്. റിസർവ് ബാങ്കി​െൻറ പി.െഎ.എസ് സ്കീം വഴി ഇന്ത്യൻ ഒാഹരി രംഗത്ത് നിക്ഷേപിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് നിക്ഷേപത്തിന് എൻ.ആർ.െഎ പരിരക്ഷ ലഭ്യമാവുമെന്നും രവി രഞ്ജിത് പറഞ്ഞു. ഒാഹരി നിക്ഷേപ മേഖലയിൽ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന് ബാങ്കുകളുമായുള്ള ധാരണ പ്രയോജനപ്പെടുമെന്ന് ഫോർച്യൂൺ വെൽത്ത് മാനേജ്മ​െൻറ് എം.ഡി ജോസ് സി.എബ്രഹാം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.