വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത വേണം

പാലക്കാട്: ജില്ലയില്‍ വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ മുൻകരുതലെടുക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ.പി. റീത്ത അറിയിച്ചു. വേനൽക്കാലത്ത് എളുപ്പത്തില്‍ പടരുന്ന രോഗം ചിക്കൻപോക്സാണ്. ഇതിന് ചികിത്സയിെല്ലന്നത് തെറ്റായ ധാരണയാണ്. രോഗത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ആൻറി വൈറസ് മരുന്നുകള്‍ ലഭ്യമാണ്. 2017ല്‍ 389 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം 274 പേര്‍ മാത്രമാണ് ചികിത്സ തേടിയത്. മൂന്നുപേര്‍ മരിച്ചു. തച്ചനാട്ടുകര, കൊപ്പം, ഓങ്ങലൂര്‍ പ്രദേശങ്ങളിലാണ് ചിക്കൻപോക്സ് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പും പ്രാരംഭ ഘട്ടങ്ങളിലുമാണ് രോഗം പകരാന്‍ കൂടുതല്‍ സാധ്യത. വേനൽക്കാലത്ത് കുട്ടികൾക്കിടയിൽ കണ്ടുവരുന്ന രോഗമാണ് മുണ്ടിനീർ (താടവീക്കം). വായുവിലൂടെ പകരുന്ന ഈ രോഗവും ഫലപ്രദമായ ചികിത്സയിലൂടെ ഭേദമാകും. ജില്ലയില്‍ വേനല്‍ കനക്കുന്നതിനോടൊപ്പം സൂര്യതാപമേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. പൊതുജനങ്ങൾക്ക് വേനൽക്കാല രോഗങ്ങളെകുറിച്ച് അറിവ് നൽകാൻ ആരോഗ്യവകുപ്പ് ജില്ലയിലെ 14 ബ്ലോക്കുകളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ വഴി ബോധവത്കരണ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ട്. രാത്രികാല മൃഗചികിത്സ: വെറ്ററിനറി ഡോക്ടർമാരുടെ കൂടിക്കാഴ്ച 11ന് പാലക്കാട്: പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ശ്രീകൃഷ്‌ണപുരം, പട്ടാമ്പി, മലമ്പുഴ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സക്ക് വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. വൈകീട്ട് ആറ് മുതൽ രാവിലെ ആറുവരെയാണ് ജോലി സമയം. പ്രതിമാസം 39,500 രൂപ വേതനം ലഭിക്കും. വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 11ന് രാവിലെ 10ന് ജില്ല മൃഗസംരക്ഷണ ഓഫിസിൽ കൂടിക്കാഴ്ചക്കെത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. ഫോൺ: 0491 2520297. കുടിവെള്ള പദ്ധതി സമര്‍പ്പണം പാലക്കാട്: ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ജില്ല കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂനിയൻ, ജില്ല ലോട്ടറി ഏജൻറ്സ് ആൻഡ് വര്‍ക്കേഴ്സ് യൂനിയൻ, റയില്‍വേ കോണ്‍ട്രാക്ട് കാറ്ററിങ് ആൻഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയൻ, പാലക്കാട് ഡിസ്ട്രിക്ട് മില്‍മ കോണ്‍ട്രാക്ട് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ എന്നിവ സംയുക്തമായി നടപ്പിലാക്കിയ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതിയുടെ സമര്‍പ്പണം തിങ്കളാഴ്ച ആയുർവേദ ആശുപത്രി അങ്കണത്തില്‍ എം.ബി. രാജേഷ് എം.പി നിര്‍വഹിച്ചു. ടി.കെ. അച്യുതന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. ജയകൃഷ്ണൻ, എം. ഹരിദാസ്, ടി.കെ. നൗഷാദ്, പി.ജി. രാംദാസ്, ഡോ. മനോജ്, ഡോ. എസ്.ആർ. സുനിൽകുമാർ, ഡോ. എ. ഗീത, ഡോ. എൻ. ശ്രീവത്സൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.