വള്ളത്തോൾ അനുസ്മരണ സെമിനാർ

മംഗലം: ചേന്നര വി.വി.യു.പി സ്കൂളി​െൻറ ശതാബ്ദി ആഘോഷ ഭാഗമായി മഹാകവി വള്ളത്തോൾ ജന്മദിനമായ ഒക്ടോബർ 16ന് അനുസ്മരണ സെമിനാർ സംഘടിപ്പിക്കാൻ ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ തീരുമാനിച്ചു. തിരൂർ ഉപജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി വള്ളത്തോൾ കവിതാലാപനം, സാഹിത്യ ക്വിസ് മത്സരങ്ങളും നടത്തും. ഒക്ടോബർ രണ്ടിന് വൈകീട്ട് നാലിന് ചേന്നര സ്കൂളിൽ സംഘാടക സമിതി രൂപവത്കരിക്കും. പ്രസിഡൻറ് കെ. സൈതാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഗോപിനാഥ് ചേന്നര, കെ.വി. സുരേന്ദ്രൻ, കെ. ജനാർദനൻ, റിഫ ഷെലീസ്, കെ.പി. കൃഷ്ണൻ, ജമാൽ ചേന്നര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT