തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ൽ ല​ഗേ​ജ് ലോ​ക്ക​ർ

തിരൂർ റെയിൽവേ സ്റ്റേഷനിലും ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം

തി​രൂ​ർ: സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ ഡി​ജി​റ്റ​ൽ ല​ഗേ​ജ് ലോ​ക്ക​ർ സൗ​ക​ര്യം തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ചു.

ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​വും സു​ര​ക്ഷി​ത​വു​മാ​യ സം​വി​ധാ​നം മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള ഒ.​ടി.​പി സ്ഥി​രീ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഡ്യൂ​റോ​ൾ​ട്ട് സ്മാ​ർ​ട്ട് ലോ​ക്ക​ർ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ലോ​ക്ക​ർ സം​വി​ധാ​നം സി.​സി ടി.​വി കാ​മ​റ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്റ് സം​വി​ധാ​നം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

മീ​ഡി​യം, ലാ​ർ​ജ്, എ​ക്സ്ട്രാ-​ലാ​ർ​ജ് എ​ന്നീ വ​ലി​പ്പ​ങ്ങ​ളി​ലാ​യി ലോ​ക്ക​റു​ക​ൾ ല​ഭ്യ​മാ​ണ്.

ആ​റ് മ​ണി​ക്കൂ​റി​ന് മീ​ഡി​യം ലോ​ക്ക​റി​ന് 40 രൂ​പ, ലാ​ർ​ജി​ന് 100 രൂ​പ എ​ക്സ്ട്രാ-​ലാ​ർ​ജി​ന് 140 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്. സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ സൗ​ക​ര്യം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഒ​രു​ക്കി​യ​ത് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ്. സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ (കോ​മേ​ഴ്ഷ്യ​ൽ) സോ​മ​സു​ന്ദ​ര​നും സ്റ്റേ​ഷ​ൻ സൂ​പ്ര​ണ്ട് വി​നോ​ദ് കു​മാ​റും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Digital luggage locker facility at Tirur railway station too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.