യു.എൻ വിമർശനം അമ്പരപ്പിക്കുന്നത് –ഇന്ത്യ ജനീവ: ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യൻഅഭയാർഥികളുമായി ബന്ധപ്പെട്ട് െഎക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈകമീഷണര്‍ െസെദ് റഅദ് അല്‍ഹുസൈന്‍ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ. അഭയാർഥികളുടെ കാര്യവും ജമ്മു–കശ്മീരിലെ മനുഷ്യാവകാശസാഹചര്യങ്ങളും മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകവും കൂട്ടിക്കുഴച്ച് നടത്തിയ പരാമർശങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് യു.എന്നിലെ ഇന്ത്യൻ അംബാസഡർ രാജീവ് കെ. ചന്ദർ പറഞ്ഞു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാണ് വിമർശനം. വിപുലമായ ഒരു സാമൂഹികപ്രശ്നത്തിൽ വ്യക്തികളുടെ കാര്യം കൂട്ടിക്കലർത്തിയത് അതിശയം ജനിപ്പിക്കുന്നു –ചന്ദർ വ്യക്തമാക്കി. ജനീവയിൽ കഴിഞ്ഞദിവസം മനുഷ്യാവകാശസമിതി യോഗത്തിലാണ് െസെദ് ബിൻ റഅദ് അൽഹുസൈൻ ഇന്ത്യൻനിലപാടിനെ വിമർശിച്ചത്. റോഹിങ്ക്യൻ മുസ്ലിംകളെ തിരിച്ചയക്കാനുള്ള നീക്കങ്ങളെ പരാമർശിച്ചായിരുന്നു അദ്ദേഹം ഇന്ത്യയെ കുറ്റപ്പെടുത്തിയത്. ഇന്ത്യയിൽ അസഹിഷ്ണുതയും മനുഷ്യാവകാശലംഘനങ്ങളും വർധിച്ചുവരുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. വെല്ലുവിളികൾക്കിടയിലും ശക്തമായ ജനാധിപത്യവും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും തുടരുന്നത് കാണാതെയാണ് കമീഷണർ ഇന്ത്യെക്കതിെര വിമർശനം ഉന്നയിച്ചതെന്ന് ചന്ദർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.