റോഹിങ്ക്യൻ ജനതക്ക് നിറംനോക്കാതെ പിന്തുണ പ്രഖ്യാപിക്കണം –കെ.എൻ.എം കോഴിക്കോട്: റോഹിങ്ക്യൻ ജനതയെ വംശീയ ഉന്മൂലനത്തിന് വിധേയമാക്കുന്ന മ്യാന്മർ ഭരണകൂടത്തിെൻറ നീക്കം അപലപനീയമാണെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച കെ.എൻ.എം സംസ്ഥാന നേതൃകൺവെൻഷൻ അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത മനുഷ്യാവകാശലംഘനമാണ് രാഖൈൻ പ്രവിശ്യയിൽ നടക്കുന്നത്. പീഡിതജനതക്ക് നിറംനോക്കാതെ പിന്തുണ പ്രഖ്യാപിക്കുന്ന രാജ്യത്തിെൻറ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ഭരണകൂടം സന്മനസ്സ് കാണിക്കണമെന്ന് കെ.എൻ.എം അഭിപ്രായപ്പെട്ടു. സമ്മേളന സ്വാഗതസംഘം ചെയർമാൻ വി.കെ. സക്കരിയ്യ അധ്യക്ഷത വഹിച്ചു. കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. പി.പി. ഉണ്ണീൻ കുട്ടി മൗലവി, എം. മുഹമ്മദ് മദനി, പ്രഫ. പി.പി. അബ്ദുൽ ഹഖ്, എം. അബ്ദുറഹ്മാൻ സലഫി, എ. അസ്ഗറലി, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.