യൂ​നി​ഫോം ധ​രി​ക്കാ​ത്ത​തി​ന്​ അ​ഞ്ചാം ക്ലാ​സു​കാ​രി​യെ ആ​ൺ​കു​ട്ടി​ക​ളു​ടെ മൂ​ത്ര​പ്പു​ര​യി​ൽ നി​ർ​ത്തി

ഹൈദരാബാദ്: യൂനിഫോം ധരിക്കാത്തതി‍​െൻറ പേരിൽ തെലങ്കാനയിലെ സ്വകാര്യ സ്കൂളിൽ വിദ്യാർഥിനിക്ക് വിചിത്ര ശിക്ഷ. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ആൺകുട്ടികളുടെ മൂത്രപ്പുരയിൽ നിർത്തുകയായിരുന്നു. ശിക്ഷയെകുറിച്ച് വിദ്യാർഥിനി വിവരിക്കുന്ന ദൃശ്യം പിതാവ് പുറത്തുവിട്ടതോടെയാണ് വിവരം ലോകമറിഞ്ഞത്. സംഭവത്തെകുറിച്ച് വിദ്യാർഥിനി പറയുന്നതിങ്ങനെ: താൻ ക്ലാസ്മുറിയിലേക്ക് പോകവെ പി.ടി അധ്യാപിക തടഞ്ഞുനിർത്തി യൂനിഫോം ധരിക്കാത്തത് എന്തെന്ന് ആരാഞ്ഞു. അലക്കിയിട്ട യൂനിഫോം ഉണങ്ങാത്തതുകൊണ്ടാണ് സാധാരണ വേഷത്തിൽ വന്നതെന്നും ഇതേകുറിച്ച് മാതാവ് ഡയറിയിൽ കുറിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടും അധ്യാപിക ശകാരിച്ചു. തുടർന്ന് മറ്റ് ചില അധ്യാപകർകൂടി വന്ന് തന്നോട് ക്ഷോഭിച്ചു. ഭയന്നുനിന്ന തന്നെ മറ്റുകുട്ടികൾ നോക്കിനിൽക്കേ ആൺകുട്ടികളുടെ മൂത്രപ്പുരയിൽ കയറ്റി നിർത്തുകയായിരുന്നു. അഞ്ചുമിനിറ്റ് അവിടെ നിൽക്കേണ്ടിവന്നു. പിന്നീട് സാമൂഹിക ശാസ്ത്ര അധ്യാപികയോട് കാര്യം വിശദീകരിച്ചശേഷമാണ് ക്ലാസിൽ പ്രവേശിക്കാനായത്. നടപടിയിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ സ്കൂളിലെത്തി അധികൃതരോട് വിവരം തിരക്കിയത് തർക്കത്തിൽ കലാശിച്ചു. തുടർന്ന് ഡി.ഇ.ഒ സ്കൂൾ സന്ദർശിച്ചു. ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിവരസാങ്കേതിക വകുപ്പ് മന്ത്രി കെ.ടി. റാവു ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. കുറ്റക്കാരായ അധ്യാപകർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ ആവശ്യപ്പെടുമെന്ന് ബാലാവകാശ പ്രവർത്തകൻ അച്യുത റാവു പറഞ്ഞു. വിഷയത്തിൽ സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.