10 രൂപ നാണയം സ്വീകരിക്കാത്തത് വാക്കേറ്റത്തിനിടയാക്കുന്നു

തേഞ്ഞിപ്പലം: പെട്രോള്‍ പമ്പില്‍ 10 രൂപ നാണയം സ്വീകരിക്കാത്തത് വാക്കേറ്റത്തിനിടയാക്കുന്നു. പള്ളിക്കല്‍ ബസാറിലെ പെട്രോള്‍ പമ്പിലാണ് 10 രൂപ നാണയം എടുക്കില്ലെന്നു കാണിച്ചു നോട്ടീസ് പതിച്ചത്. ഇത് ഇന്ധനം നിറക്കാനെത്തുന്നവരും പെട്രോൾ പമ്പ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കത്തിനിടയാക്കുകയാണ്. ബാങ്കില്‍ നാണയം സ്വീകരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ നിങ്ങളും സഹകരിക്കണമെന്ന മുന്നറിയിപ്പ് ബോര്‍ഡാണ് പള്ളിക്കല്‍ ബസാറിലെ പെട്രോള്‍ പമ്പില്‍ പതിച്ചിട്ടുള്ളത്. 100 രൂപക്ക് ഒരു രൂപയെന്ന രീതിയിലാണ് ഇവിടെ നിയന്ത്രണ വിധേയമായി സ്വീകരിക്കുന്നത്. പള്ളിക്കല്‍ ബസാറിലെ ഓട്ടോ ഡ്രൈവര്‍മാരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. സര്‍ക്കാര്‍ നിരോധിക്കാത്ത 10 രൂപ യാത്രക്കാരില്‍നിന്ന് സ്വീകരിക്കാതെ വന്നാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന ആശങ്കയില്‍ യാത്രക്കാരില്‍നിന്ന് നാണയം വാങ്ങി ശേഖരിക്കേണ്ട അവസ്ഥയാണെന്നും ഡ്രൈവർമാർ പറയുന്നു. CAPTION പള്ളിക്കല്‍ ബസാറിലെ പെട്രോള്‍ പമ്പില്‍ 10 രൂപ നാണയം സ്വീകരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി പതിച്ച മുന്നറിയിപ്പ് നോട്ടീസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.