പാലക്കാട് കഞ്ചാവ് വേട്ട: 15.5 കിലോ പിടികൂടി

മലപ്പുറം സ്വദേശികൾ പിടിയിൽ പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. പാലക്കാട് എക്സൈസ് ഇൻറലിജൻറ്സ് വിഭാഗവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും നടത്തിയ സംയുക്ത പരിശോധനയിൽ 15.5 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി പറപ്പൂർ സ്വദേശി റിസ്വാനുൽ ഹഖ് (21), മലപ്പുറം ചെമ്മാട് പുകയൂർ സ്വദേശി മുഹമ്മദ് ഹാഷിം (19) എന്നിവരാണ് പിടിയിലായത്. റിസ്വാനുൽ ഹഖിൽനിന്ന് 8.900 കിലോ കഞ്ചാവും ഹാഷിമിൽനിന്ന് 6.600 കിലോ കഞ്ചാവുമാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് 15.5 ലക്ഷം രൂപ വിലവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം ജില്ലയിലെ കഞ്ചാവ് കടത്തുകാരിൽ പ്രധാനികളാണ് ഇവരെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനക്ക് പാലക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം. റിയാസ്, ഐ.ബി എക്സൈസ് ഇൻസ്പെക്ടർ വി. രജനീഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ സി. വിജയകുമാരൻ നായർ, ആർ.പി.എഫ് ഹെഡ്കോൺസ്റ്റബിൾ സജി അഗസ്റ്റിൻ, കോൺസ്റ്റബിൾ സവിൻ, പ്രിവൻറിവ് ഓഫിസർമാരായ സന്തോഷ്കുമാർ വിപിൻദാസ്, രാജേഷ്, സജീവ്, മുഹമ്മദ് ഷെരീഫ്, അർജുനൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അഭിലാഷ്, അബ്ദുൽ ബാസിത്, ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.