പെരിന്തല്‍മണ്ണ: വര്‍ഗീയ ധ്രുവീകരണത്തിനെതിരെ ഇടത്-വലത് കക്ഷികളുടെ നേതൃത്വത്തില്‍ പൊതുകൂട്ടായ്മ രൂപവത്കരിക്കണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ സംഘടിപ്പിച്ച വിചാരം വൈജ്ഞാനിക പ്രദര്‍ശന പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു. രാഷ്ട്രീയ, മത സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും എഴുത്തുകാരും ഒന്നിച്ചാൽ മതേതരത്വം ശക്തിപ്പെടുത്താനും വര്‍ഗീയ ധ്രുവീകരണത്തിെൻറ അടിവേരറുക്കാനും സാധിക്കുമെന്നും സമ്മേളനം വിലയിരുത്തി. മിഷന്‍ സംസ്ഥാന ജനറൽ കണ്‍വീനര്‍ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം രോഹില്‍നാഥ്, സി.പി.എം ഏരിയ സെക്രട്ടറി വി. രമേശന്‍, പ്രഫ. ഹാരിസ് ബിന്‍ സലീം, മുജാഹിദ് ദഅ്വ സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് പറപ്പൂർ, നൂര്‍ മുഹമ്മദ് മാസ്റ്റര്‍, ശിഹാബ് എടക്കര എന്നിവർ സംസാരിച്ചു. 'ജീവിതം എന്തിനുവേണ്ടി, മരണവും' തലക്കെട്ടില്‍ ഡിസംബര്‍ രണ്ട് മുതല്‍ 10 വരെ പെരിന്തല്‍മണ്ണ പടിപ്പുര സ്റ്റേഡിയത്തിലാണ് വൈജ്ഞാനിക പ്രദര്‍ശനം ഒരുക്കുന്നത്. പടം....pmna MC1 വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ വിചാരം വൈജ്ഞാനിക പ്രദര്‍ശനം പ്രഖ്യാപന സമ്മേളനം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.