വളാഞ്ചേരി: ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കുള്ള 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ദ്വിദിന ഐ.ടി പരിശീലന പരിപാടി സമാപിച്ചു. സമാപന സമ്മേളനം ഇ. ജ്യോതി ഉദ്ഘാടനം ചെയ്തു. അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്വെയർ, മലയാളം കമ്പ്യൂട്ടിങ്, ഇൻറർനെറ്റ് ആൻഡ് സൈബർ മീഡിയ എന്നിവയിൽ നടത്തിയ പരിശീലനത്തിന് സ്കൂൾ ഐ.ടി കോഒാഡിനേറ്റർമാരായ സുരേഷ് പൂവാട്ടുമീത്തൽ, ചെർളോട്ടിൽ റഫി എന്നിവർ നേതൃത്വം നൽകി. എസ്.പി.സി ഓണം ക്യാമ്പ് സമാപിച്ചു പുറത്തൂർ: ജി.എച്ച്.എസ്.എസി-ൽ നടന്ന ഈ വർഷത്തെ എസ്.പി.സി ഓണം ത്രിദിന ക്യാമ്പ്് സമാപിച്ചു. കവിയും എ.വി ഹൈസ്കൂൾ അധ്യാപകനുമായ രാമകൃഷ്ണൻ കുമരനെല്ലൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.എം. സുരേഷ് ബാബു സ്വാഗതവും സി.പി.ഒ സതീഷ് നാരായണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.