കെ. പുരം കുണ്ടുങ്ങലിൽ മൂന്നുപേർക്ക് തെരുവുനായുടെ കടിയേറ്റു

താനൂർ: കെ. പുരം കുണ്ടുങ്ങലിൽ തെരുവുനായുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കുണ്ടുങ്ങൽ സ്വദേശിനി മാടമ്പാട്ട് ഖദീജ (70), മകൻ കോയ (45), സമീപവാസി പാലത്തിങ്ങൽ ആയിശ (44) എന്നിവർക്കാണ് കടിയേറ്റത്. മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ച നമസ്കാരത്തിനായി വീടിന് മുന്നിലെ പൈപ്പിൽനിന്നും വെള്ളം എടുക്കുന്നതിനിടെയാണ് ഖദീജക്ക് കടിയേറ്റത്. നിലവിളികേട്ട് ഉമ്മയെ രക്ഷിക്കാനെത്തിയ മകൻ കോയക്കും കടിയേറ്റു. കാലിനും കൈക്കുമാണ് ഇരുവർക്കും കടിയേറ്റത്. ശേഷം ഓടിയ നായ് കെ. പുരം ജുമാ മസ്ജിദിന് സമീപം പാലത്തിങ്ങൽ ആയിശയെ വീട്ടിനുള്ളിൽ കയറി ആക്രമിക്കുകയായിരുന്നു. തലക്കും കൈക്കുമാണ് കടിയേറ്റത്. പ്രദേശത്ത് എറെ നേരം പരിഭ്രാന്തി പരത്തിയ നായെ പിന്നീട് കണ്ടെന്നാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.