അതിർത്തി ലംഘിച്ച മൂന്നു പാക് മീൻപിടിത്തക്കാർ പിടിയിൽ 14 ബോട്ടുകളും പിടികൂടി കച്ച്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ഇന്തോ–പാക് അതിർത്തിയിൽ അതിർത്തി സുരക്ഷസേന (ബി.എസ്.എഫ്) പാകിസ്താൻ സ്വദേശികളായ മൂന്നു മീൻപിടിത്തക്കാരെയും 14 ബോട്ടുകളും പിടികൂടി. ഹരാമി നാല ഭാഗത്തുവെച്ചാണിത്. ബി.എസ്.എഫിലെ 79ാം ബറ്റാലിയൻ പട്രോളിങ് നടത്തുന്നതിനിടെയാണ് പാക് സംഘം 'പൊതുമേഖലയിൽ' പ്രവേശിച്ചത് ശ്രദ്ധയിൽപെട്ടത്. ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ച നിരവധിപേരെ നേരത്തേയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം രണ്ടു പാക് മീൻപിടിത്തക്കാരെയും മൂന്നു ബോട്ടുകളും പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.