പ്രവാസികൾക്ക് ഭരണകൂടങ്ങൾ അർഹമായ പരിഗണന നൽകണം ^പി.കെ. പാറക്കടവ്

പ്രവാസികൾക്ക് ഭരണകൂടങ്ങൾ അർഹമായ പരിഗണന നൽകണം -പി.കെ. പാറക്കടവ് കീഴുപറമ്പ്: സംസ്ഥാനത്തി​െൻറ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾക്ക് ഭരണകൂടങ്ങൾ അർഹമായ പരിഗണന നൽകണമെന്ന് എഴുത്തുകാരൻ പി.കെ. പാറക്കടവ് ആവശ്യപ്പെട്ടു. കീഴുപറമ്പിൽ പ്രവാസി വെൽഫയർ ഫോറം സംഘടിപ്പിച്ച പൂർവ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പ്രവാസി വെൽെഫയർ ഫോറം പ്രസിഡൻറ് പി.സി. ജാഫർ മോഡറേറ്ററായിരുന്നു. പി.ടി. അബ്ദു റഷീദ്, മമ്മദ് കുട്ടി ഹാജി, കോട്ട ഇബ്രാഹിം, കെ.ഇ. റൗഫ്, കെ. അലവിക്കുട്ടി, കെ. നാസറുദ്ദീൻ ഉമരി, കെ. അബ്ദുൽ ഖാദർ, അഷ്‌റഫ് കോളക്കോടൻ എന്നിവർ സംസാരിച്ചു. ഹഫീസ് കോളക്കോടൻ സംവിധാനം ചെയ്ത നാടകം 'അവറാ​െൻറ പോത്ത്', സമീർ ബിൻസിയുടെ നേതൃത്വത്തിൽ ഖവാലി എന്നിവയും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.