ബിയ്യം കായൽ വള്ളംകളി: സർക്കാർ സഹായം ഏഴ് ലക്ഷമാക്കി

പൊന്നാനി: ടൂറിസം വാരാഘോഷ ഭാഗമായി അവിട്ടം നാളിൽ ബിയ്യം കായലിൽ നടക്കുന്ന വള്ളംകളി മത്സരത്തി​െൻറ ചെലവിലേക്കായി സർക്കാർ ഏഴ് ലക്ഷം രൂപ നൽകും. കഴിഞ്ഞ വർഷം ഇത് അഞ്ച് ലക്ഷം രൂപയായിരുന്നു. സ്ഥലം എം.എൽ.എ കൂടിയായ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ടതിനെ തുടർന്നാണ് സർക്കാർ സഹായം വർധിപ്പിച്ചത്. സമ്മാനത്തുക വർധിപ്പിച്ചില്ല, പങ്കാളിത്ത തുകയിൽ വർധന പൊന്നാനി: അഞ്ചിന് പൊന്നാനി ബിയ്യം കായലിൽ നടക്കുന്ന വള്ളംകളി മത്സരത്തിൽ വിജയിക്കുന്ന വള്ളങ്ങൾക്കുള്ള സമ്മാനത്തുക ഇത്തവണയും വർധിപ്പിച്ചില്ല. എന്നാൽ ടൂറിസം വാരാഘോഷ കമ്മിറ്റി മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കുമുള്ള പങ്കാളിത്ത തുക വർധിപ്പിച്ചത് മത്സരാർഥികൾക്ക് അൽപമെങ്കിലും ആശ്വാസമായി. -മേജർ വള്ളങ്ങൾക്ക് കഴിഞ്ഞ വർഷം വരെ 25,000 രൂപയാണ് നൽകിയിരുന്നത്. ഇത് 30,000 ആക്കി വർധിപ്പിച്ചു. മൈനർ വള്ളങ്ങൾക്ക് പതിനായിരം രൂപയാണ് പങ്കാളിത്ത തുകയായി നൽകിയിരുന്നത്.- ഇത് 15,000 രൂപയാക്കി വർധിപ്പിച്ചു. മേജർ വള്ളങ്ങളുടെ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 50,000 രൂപയാണ് ലഭിക്കുക. പങ്കാളിത്ത തുകയുൾപ്പെടെ 80,000 രൂപ ലഭിക്കും.- രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയാണ് സമ്മാനത്തുക. മൂന്നാം സ്ഥാനത്തിന് 15,000 രൂപയാണ് സമ്മാനം. മൈനർ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർക്ക് പതിനായിരം രൂപ ലഭിക്കും. പങ്കാളിത്ത തുകയുൾപ്പെടെ 25,000 രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 7500 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപയും ലഭിക്കും. സമ്മാനതുകക്ക് പുറമെ എല്ലാവർക്കും പങ്കാളിത്ത തുക ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.