'മിത്ര' മാന്നനൂരിൽ പ്രവർത്തനം തുടങ്ങി

ഒറ്റപ്പാലം: മാന്നനൂർ കേന്ദ്രീകരിച്ച് രൂപവത്കരിച്ച പെൺകുട്ടികളുടെ കൂട്ടായ്മയായ 'മിത്ര'യുടെ പ്രവർത്തനം ആരംഭിച്ചു. മാന്നനൂർ യു.പി സ്‌കൂളിൽ ചേർന്ന യോഗത്തിൽ വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. പ്രിയ ഉദ്ഘാടനം ചെയ്തു. 10 മുതൽ 25 വയസ്സ് വരെയുള്ള പെൺകുട്ടികളെ ഉൾപ്പെടുത്തി രൂപവത്കരിച്ചതാണ് 'മിത്ര'. ആധുനിക സാഹചര്യങ്ങളിൽ ജീവിതവിജയം കൈവരിക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുക, വ്യക്തിത്വ വികസനം, ഉന്നതപഠനം എന്നിവക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക, അടിയന്തര സാഹചര്യങ്ങളിൽ നിയമസഹായങ്ങൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കല, കായിക രംഗത്തെ പ്രമുഖ വനിതകൾ ഉൾെപ്പടെയുള്ളവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.