തുഹ്ഫത്തുൽ മുജാഹിദീൻ പുനർവായനയും മഖ്ദൂം കുടുംബസംഗമവും

മഞ്ചേരി: തുഹ്ഫത്തുൽ മുജാഹിദീൻ പുനർവായനയും രണ്ടാമത് മഖ്ദൂം (മുസ്ലിയാരകത്ത്) കുടുംബസംഗമവും സെപ്റ്റംബർ ആറിന് മഞ്ചേരി ശ്രീസുമ ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.15ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, മുൻ എം.പി ടി.കെ. ഹംസ, എ.പി. അനിൽകുമാർ എം.എൽ.എ, ഡോ. ഹുസൈൻ രണ്ടത്താണി എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക. ഉച്ചക്ക് 2.30ന് കുടുംബസംഗമം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രഫ. എ.പി. അബ്ദുൽ വഹാബ്, നാലകത്ത് സൂപ്പി, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, എം.എ. റഹീം കുറ്റ്യാടി, പി.കെ.എ. സമദ് ഫൈസി, ഇ.എൻ. ഇബ്രാഹീം മൗലവി എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.