പാലക്കയത്ത് വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയം പ്രദേശത്തിലെ റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം കെ.വി. വിജയദാസ് എം.എൽ.എ നിർവഹിച്ചു. വട്ടപ്പാറ, ചീനിക്കപ്പാറ ഓടക്കുന്ന് പ്രദേശങ്ങളെ പാലക്കയം വില്ലേജിൽ ചേർത്ത് നികുതി സ്വീകരിക്കൽ, വട്ടപ്പാറ റോഡി​െൻറ നിർമാണ ഉദ്ഘാടനം, നാലുകോടി രൂപയുടെ മൂന്നാം തോട് ഇഞ്ചിക്കുന്ന് പാതയുടെ നിർമാണ പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ, ജില്ല പഞ്ചായത്ത് അംഗം സി. അച്യുതൻനായർ, കെ.കെ. രാജൻ, ബീന ജോയ്, ഷാജു പഴുക്കാത്തറ, അബ്ദുൽ അസീസ്, കെ.കെ. നാരായണൻ, തങ്കച്ചൻ പാറ, സജിവ് മാത്യു, സണ്ണി, ചന്ദ്രിക രാജേഷ്, കെ.കെ. തോമസ്, കെ.എ. ഗ്രേസി എന്നിവർ സംസാരിച്ചു. പടം)) അടികുറിപ്പ്: പാലക്കയത്ത് വികസന പദ്ധതികളുടെ ഉദ്ഘാടനം കെ.വി. വിജയദാസ് എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.