മലപ്പുറം: സോഷ്യൽ ഓഡിറ്റ് ടീം പുനഃപരിശോധിക്കുക, ഓഡിറ്റ് ഡിപ്പാർട്മെൻറ് തലത്തിൽ നടത്തുക, ഓണാവധികാലത്ത് ഓഡിറ്റ് നിർത്തിവെക്കുക, ജീവനക്കാരോടുള്ള േദ്രാഹ നടപടി നിർത്തിവെക്കുക, ലിങ്കിങ് സമ്പ്രദായം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രതിഷേധ മാർച്ചും ധർണയും നടത്തി. മലപ്പുറം കലക്ടറേറ്റിന് മുന്നിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി അഡ്വ. കെ.പി. സുമതി ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ് കെ. ഉഷ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.വി. വിജയലക്ഷ്മി, ജില്ല ജോ. സെക്രട്ടറി ദേവയാനി, രജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.