ചങ്ങരംകുളം: കേന്ദ്രമായി മുസ്ലിം സംഘടനകൾ സംയുക്തമായി നടത്തുന്ന ഈദ്ഗാഹ് രാവിലെ 7.30ന് വളയംകുളം എം.വി.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കെ.എൻ.എം പണ്ഡിതൻ എ.വി. അബ്ദുൽ ഹമീദ് ഫാറൂഖി ഈദ് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം വഹിക്കും. വ്യത്യസ്ത ഈദ്ഗാഹുകൾ സംഘടിപ്പിച്ചിരുന്ന ചങ്ങരംകുളം മേഖലയിലെ മുസ്ലിം സംഘടനകൾ അഞ്ച് വർഷം മുമ്പാണ് ഒരുമിച്ച് പെരുന്നാൾ നമസ്കാരം നടത്താൻ തീരുമാനിച്ചത്. പത്താമത്തെ ഈദ് നമസ്കാരമാണിത്. മുജാഹിദ് സംഘടനയും ജമാഅത്തെ ഇസ്ലാമിയും ചേർന്നാണ് ഓരോ ഈദ്ഗാഹിനും ഊഴമനുസരിച്ച് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.