സി.ഡബ്ല്യു.സി മുൻ അധ്യക്ഷനെതിരായ കേസ് ഹൈകോടതി തള്ളി

മഞ്ചേരി: നവജാതശിശുവിനെ ഏറ്റെടുത്തതും സംരക്ഷണത്തിന് ദത്ത് നൽകിയതുമായ നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി (ജുവനൈൽ ജസ്റ്റിസ്) ജില്ല ചെയർമാനായിരുന്ന അഡ്വ. ഷരീഫ് ഉള്ളത്തിനെതിരെ നൽകിയ കേസ് ഹൈകോടതി തള്ളി. നിയമപരിധിക്കുള്ളിൽ നിന്നാണ് നവജാതശിശുവിനെ ഏറ്റെടുത്തതെന്നും തൃശൂർ കുടുംബകോടതി വഴി നിയമനടപടികൾ പൂർത്തിയാക്കിയാണ് ദത്ത് നൽകിയതെന്നും കോടതിയിൽ ബോധിപ്പിച്ചതോടെയാണ് എഫ്.ഐ.ആർ റദ്ദാക്കി കേസ് തള്ളിയത്. 2015ലെ നടപടികളിലെ പോരായ്മ ചൂണ്ടിക്കാട്ടി സാമൂഹികനീതിവകുപ്പ് ഡയറക്ടർ നൽകിയ പരാതിയിൽ മലപ്പുറം പൊലീസാണ് കേസെടുത്തത്. തുടർന്ന് 2017 മാർച്ചിൽ ഷരീഫ് ഉള്ളത്തിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി പുതിയ അംഗത്തെ നിയമിച്ചിരുന്നു. ഐ.പി.സി 370, ജുവനൽ ജസ്റ്റിസ് ആക്ട് 80 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. 370 വകുപ്പ് നിലനിൽക്കില്ലെന്ന് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. 2017 ഫെബ്രുവരിയിലാണ് ജുവനൈൽ ജസ്റ്റിസ് നിയമം നിലവിൽ വന്നതെന്നും 2015ൽ നടന്നതായി പറയുന്ന സംഭവത്തിൽ ഈ വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.