പ്രതിഷേധ പെരുന്നാൾ ഓണാഘോഷ പരിപാടിയുമായി എസ്​.എഫ്​.​െഎ

പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജ് അധികാരികളുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ എസ്.എഫ്.െഎ പൊന്നാനി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കോളജിന് മുന്നിൽ പ്രതിഷേധ ഓണം-പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. സത്യഗ്രഹം 11 ദിവസമായി തുടരുകയാണ്. പ്രതിഷേധ ഘോഷയാത്ര, ബലൂൺ പൊട്ടിക്കൽ, സുന്ദരന് പൊട്ടിടൽ, കസേരകളി, വടംവലി തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഒരു മാസമായി കാമ്പസ് അടച്ചിട്ടത് കാരണമാണ് വിദ്യാർഥികൾക്ക് ബദൽ ഓണാഘോഷവും പെരുന്നാളാഘോഷവുമായി രംഗത്ത് വന്നത്. വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഏരിയ നേതൃത്വം അറിയിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.