സോളാർ നടപടി പ്രഖ്യാപനം യു.ഡി.എഫ് നേതാക്കൾക്ക് സൂര്യാഘാതമായി ^കോടിയേരി

സോളാർ നടപടി പ്രഖ്യാപനം യു.ഡി.എഫ് നേതാക്കൾക്ക് സൂര്യാഘാതമായി -കോടിയേരി സോളാർ നടപടി പ്രഖ്യാപനം യു.ഡി.എഫ് നേതാക്കൾക്ക് സൂര്യാഘാതമായി -കോടിയേരി ജനജാഗ്രത യാത്രക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം പട്ടാമ്പി: സോളാർ കമീഷൻ റിപ്പോർട്ടിൽ സർക്കാർ നടപടി പ്രഖ്യാപിച്ചത് യു.ഡി.എഫ് നേതാക്കൾക്ക് സൂര്യാഘാതമേൽപ്പിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മേലെ പട്ടാമ്പിയിൽ ജനജാഗ്രത യാത്രക്ക് നൽകിയ ജില്ലയിലെ ആദ്യ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അഞ്ചു വർഷം പൂർത്തിയാകുന്നതോടെ പല യു.ഡി.എഫ് കക്ഷികളും ഇല്ലാതാകും. ബി.ജെ.പിയിലും ആൾ കുറയുമെന്നാണ് വേങ്ങര നൽകുന്ന പാഠം. സർക്കാറിനെ വെച്ചു പൊറുപ്പിച്ചുകൂടെന്ന രീതിയിൽ കോൺഗ്രസും ബി.ജെ.പിയും ഇരട്ട സഹോദരന്മാരെപ്പോലെ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. കോർപറേറ്റുകൾക്ക് വേണ്ടിയാണ് നരേന്ദ്ര മോദി ജി.എസ്.ടി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയൻ കുനിശ്ശേരി അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.എം. ജോയ്, ഇ.പി.ആർ. വേശാല, പി.കെ. രാജൻ മാസ്റ്റർ, സത്യൻ മൊകേരി എന്നിവർ സംസാരിച്ചു. എൻ. ഉണ്ണികൃഷ്ണൻ സ്വാഗതവും കെ.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ജാഥ ക്യാപ്റ്റനെ മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, സുബൈദ ഇസ്ഹാഖ്‌, വിവിധ പാർട്ടി നേതാക്കളായ എൻ.പി. വിനയകുമാർ, പി.കെ. ശങ്കരൻ, കെ.പി. അബ്ദുറഹ്മാൻ, അഡ്വ. കൃഷ്ണകുമാർ, ഉണ്ണികൃഷ്ണൻ, ചാമിയപ്പൻ എന്നിവർ ഷാൾ അണിയിച്ചു. നേരത്തെ ജില്ല അതിർത്തിയായ വിളയൂരിൽ സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്ര​െൻറ നേതൃത്വത്തിൽ ജാഥക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് പട്ടാമ്പിയിലേക്ക് ആനയിച്ചത്. caption: ജനജാഗ്രത യാത്രക്ക് പട്ടാമ്പിയിൽ നൽകിയ സ്വീകരണത്തിൽ കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.