വധഭീഷണിയെന്ന് ജോബി വി. ചുങ്കത്ത്

പാലക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി (ജോബി വിഭാഗം) പ്രസിഡൻറ് ജോബി വി. ചുങ്കത്ത് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ബാബു കോട്ടയിലിേൻറതെന്ന് പറയുന്ന ദൃശ്യങ്ങളും പ്രദർശിപ്പിച്ചു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ നവംബർ ഒന്നിന് നടക്കുന്ന കടയടപ്പ് സമരത്തിൽ സംഘടന പങ്കെടുക്കില്ല. ജി.എസ്.ടി പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് കേന്ദ്രസർക്കാർ ആണെന്നിരിക്കെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്നത് പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാനാണ്. സംയുക്ത കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമ​െൻറിലേക്കും രാജ്ഭവനിലേക്കും മാർച്ച് സംഘടിപ്പിക്കും. ഇതി‍​െൻറ തീയതി തീരുമാനിക്കാൻ നവംബർ മൂന്നിന് കോഒാഡിനേഷൻ കമ്മിറ്റിയുടെ ഹൈപവർ മീറ്റിങ് ചേരുമെന്നും ജോബി പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി പി.എം.എം. ഹബീബ്, പി.എസ്. സിംപ്സൺ, ടി.കെ. ഹെൻട്രി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.