മോഷ്​ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ

പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങവെ യുവാവ് അറസ്റ്റിൽ. മുട്ടിക്കുളങ്ങര മാഹാളി ഹൗസിൽ സുധിനാണ് (19) നോർത്ത് പൊലീസി​െൻറ പിടിയിലായത്. തിങ്കളാഴ്ച പുലർച്ച ഒലവക്കോട് താണാവിനടുത്ത് വാഹന പരിശോധനക്കിടെയാണ് പ്രതി വലയിലായത്. ബൈക്കിലെത്തിയ സുധിനോട് വാഹനത്തി‍​െൻറ രേഖകൾ ആവശ്യപ്പെട്ടപ്പോൾ പരസ്പര വിരുദ്ധ മറുപടിയാണ് ലഭിച്ചത്. തുടർന്ന്, പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തായത്. ഒക്ടോബർ എട്ടിന് പാലക്കാട് ടൗൺ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് മോഷ്ടിച്ചതാണെന്ന് സുധിൻ മൊഴിനൽകി. കിണാശ്ശേരി കല്ലുപുറത്ത് വീട്ടിൽ രാജ‍​െൻറ ഉടമസ്ഥതയിലുള്ള യമഹ ആർ.എക്സ് 100 ബൈക്കാണ് കണ്ടെത്തിയത്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. പാലക്കാട് ടൗൺ നോർത്ത് സി.ഐ ആർ. ശിവശങ്കര‍​െൻറ നിർദേശപ്രകാരം എസ്.ഐ ആർ. രഞ്ജിത്ത്, പുരുഷോത്തമൻ പിള്ള, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, കെ. മനീഷ്, ആർ. രാജീവ്, എസ്. സന്തോഷ് കുമാർ, ആർ. ദിലീഷ്, എസ്. സജീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.