പൊന്നാനി: കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നടക്കുന്ന മഹാധർണക്ക് മുന്നോടിയായി പൊന്നാനി മേഖലതല പ്രചാരണ ജാഥ നടത്തി. വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ് പ്രചാരണ ജാഥ സംഘടിപ്പിച്ചത്. നവംബർ ഒമ്പത്, 10, 11 തീയതികളിൽ പാർലമെൻറിനു മുന്നിൽ നടന്ന മഹാധർണയുടെ പ്രചാരണാർഥമാണ് മേഖലതല പ്രചാരണ വാഹനജാഥ സംഘടിപ്പിച്ചത്. പൊന്നാനി ചന്തപ്പടിയിൽനിന്നാരംഭിച്ച ജാഥ, ക്യാപ്റ്റൻ അഡ്വ. കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റൻ രാമദാസ് മുഖ്യ പ്രഭാഷണം നടത്തി. എ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് മൊയ്തീൻകുട്ടി, വി. അബ്ദുൽ ഗഫൂർ, ഗണേഷ് പട്ടേരി, പി.സി. പ്രഭാകരൻ, യു. മുനീബ്, എ. അബൂബക്കർ എന്നിവർ സംസാരിച്ചു. ജാഥക്ക് താലൂക്കിെൻറ വിവിധയിടങ്ങളിൽ സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.