യുവതിയെ കാണാതായിട്ട് രണ്ട് മാസം; അന്വേഷണം ഊർജിതം

മങ്കട: രാമപുരം സ്വദേശിനിയെ കാണാതായി രണ്ട് മാസം കഴിഞ്ഞിട്ടും കണ്ടെത്താനാവാത്തതിനാല്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. രാമപുരം ചേക്കിടിപ്പറമ്പ് കോളനിയിലെ അജയ‍​െൻറ ഭാര്യ രമ്യയെയാണ് (29) കാണാതായത്. കഴിഞ്ഞ ആഗസ്റ്റ് 11ന് ജോലിക്കായി വീട്ടില്‍നിന്ന് പോയ രമ്യ പിന്നെ തിരിച്ചെത്തിയിട്ടില്ല. മൊബൈല്‍ ടവറുകളും മറ്റും കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോൾ യുവതിയുടെ കൈവശമുള്ള ഫോണ്‍ റെയിൽവേ സ്‌റ്റേഷന്‍ ടവറിലാണ് അവസാനമായി ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്. യുവതിയുടെ മാതാവ് കോട്ടക്കല്‍ സ്വദേശി രാധ സമര്‍പ്പിച്ച അപേക്ഷയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഈ സമയം രാമപുരം സ്വദേശിയായ യുവാവിനെകൂടി കാണാതായതായി വിവരമുണ്ടെങ്കിലും പൊലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് മങ്കട പൊലീസ് എസ്.ഐ കെ. സതീഷ് അറിയിച്ചു. ഫോണ്‍: 9497990102, 9497980676. ചിത്രം: കാണാതായ രമ്യ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.