വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല; ഓട്ടോ-ടാക്സി തൊഴിലാളികൾ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു നിലമ്പൂർ: ജല അതോറിറ്റി വെട്ടിപ്പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ-ടാക്സി തൊഴിലാളികൾ പൊതുമരാമത്ത് ഓഫിസ് ഉപരോധിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഒാടെയെത്തിയ സി.ഐ.ടി.യു തൊഴിലാളികളാണ് പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനീയർ പ്രിൻസ് ബാലനെ ഓഫിസിൽ ഉപരോധിച്ചത്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനാണ് മാസങ്ങൾക്ക് മുമ്പ് കെ.എൻ.ജി റോഡ് വെട്ടിപ്പൊളിച്ചിട്ടത്. പൈപ്പ് സ്ഥാപിച്ചിട്ടും റോഡ് നന്നാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഒരു മാസം മുമ്പും ഓട്ടോ-ടാക്സി തൊഴിലാളികളും മറ്റു സംഘടനകളും പൊതുമരാമത്ത് ഓഫിസിൽ പ്രതിഷേധവുമായെത്തിയിരുന്നു. ഈ മാസം ഒന്നിന് റോഡ് നന്നാക്കാമെന്ന് പൊതുമരാമത്ത് ഉറപ്പ് നൽകിയിരുന്നു. ഇതു പാലിക്കാത്തതിനാലാണ് തിങ്കളാഴ്ച ഉപരോധസമരം നടത്തിയത്. വ‍്യാഴാഴ്ച മുതൽ റോഡ് നന്നാക്കൽ തുടങ്ങാമെന്ന് അസി. എൻജിനീയർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് സി.പി. മുരളീധരൻ, സി.കെ. സുധാകരൻ, പുന്നക്കാടൻ ഷൗക്കത്തലി, പി. ഉസ്മാൻ, വി. മജീദ്, ജമാൽ മുത്തേടത്ത്, പി.കെ. മൊയ്തു തുടങ്ങിയവർ നേതൃത്വം നൽകി. ...................................................................................................................................................................................................... പടം: 1- റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഓട്ടോ-ടാക്സി തൊഴിലാളികൾ പൊതുമരാമത്ത് റോഡ് അസി. എൻജിനീയറെ ഉപരോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.